സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അമ്മയാവലാണ് പെണ്ണിന്റെ ഉത്തരവാദിത്വമെന്ന് പെണ്‍കുട്ടികളോട് ആര്‍.എസ്.എസ് വനിതാ വിഭാഗം

വിമെന്‍പോയിന്‍റ് ടീം

അമ്മയാവുക എന്നതാണ് സ്ത്രീകളുടെ ഉത്തരവാദിത്വമെന്ന് ആര്‍എസ്എസ് വനിതാ വിഭാഗമായ രാഷ്ട്രീയ സേവിക സമിതി. ദല്‍ഹിയില്‍ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച 15 ദിവസത്തെ ക്യാമ്പിനിടയിലാണ് പെണ്‍കുട്ടികളോട് അവരുടെ ‘ഉത്തരവാദിത്വത്തെ’ക്കുറിച്ച് നേതൃത്വം പറഞ്ഞ് കൊടുത്തത്.  ‘ആണിന്റെ ജോലി പണം ഉണ്ടാക്കലാണ്. ആണത്തമാണ് പുരുഷന്റെ യോഗ്യത, സ്ത്രീയുടെ യോഗ്യത മാതൃത്വവും. അത് അവള്‍ ഒരിക്കലും മറക്കരുത്.’ എന്നായിരുന്നു രാഷ്ട്രീയ സേവികാ സമിതി കാര്യവാഹികയായ ചന്ദ്രലേഖയുടെ വാക്കുകള്‍. പതിനഞ്ച് വയസ്സിനു താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിലാണ് ആണത്തത്തെയും പെണ്ണിന്റെ കടമയെയും കുറിച്ചുള്ള നേതൃത്വത്തിന്റെ വാക്കുകള്‍. ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ആയുധ പരിശീലന കളരിയില്‍ സംസാരിച്ച ശേഷം ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് ചന്ദ്രലേഖ പെണ്‍കുട്ടികളുടെ പ്രഥമ കര്‍ത്തവ്യത്തെ കുറിച്ച് പറഞ്ഞത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും