സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഞാന്‍ നിങ്ങളെ ഭയപ്പെടുന്നില്ല, നിങ്ങള്‍ക്കെന്നെ ഭയപ്പെടുത്താനായിട്ടില്ലഃ മൗലാനയ്ക്ക് ചാനല്‍ അവതാരകയുടെ ചുട്ടമറുപടി

വിമെന്‍പോയിന്‍റ് ടീം

അടിവസ്ത്രം മാത്രം ധരിച്ച് ജോലിക്കെത്തിയാല്‍ നിങ്ങള്‍ പുരുഷന് തുല്യയാണെന്ന് അംഗീകരിക്കാമെന്ന് ചാനല്‍ ചര്‍ച്ചയ്‌ക്കെത്തിയ മൗലാന. അവതാരക പറഞ്ഞ മറുപടിയ്ക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയയും. മിറര്‍ നൗ ചാനലിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു മൗലാന യാസൂബ് അബ്ബാസ് ചര്‍ച്ചയ്ക്കുണ്ടായിരുന്ന എല്ലാവരെയും ഞെട്ടിപ്പിച്ച ആവശ്യം ഉന്നയിച്ചത്.

‘അടിവസ്ത്രം മാത്രം ധരിച്ച് വരാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. അതോടെ നിങ്ങള്‍ പുരുഷന്മാര്‍ക്ക് തുല്യയാകും. ചര്‍ച്ചയില്‍ അടിവസ്ത്രം മാത്രം ധരിച്ചു വരിക. അതോടെ പുരുഷനും സ്ത്രീയും തമ്മില്‍ തുല്യതയുണ്ടാകും’ എന്നാണ് ഫയേ ഡിസൂസ എന്ന അവതാകയോട് മൗലാന പറഞ്ഞത്. ദംഗല്‍ താരം സന ഫാത്തിമയുടെ ബിക്കിനി ധരിച്ച ചിത്രങ്ങള്‍ പുറത്തുവന്നതോടെ അവര്‍ക്കെതിരെയുണ്ടായ ട്രോളുകളെക്കുറിച്ച് നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് സംഭവം. ചര്‍ച്ചയിലുടനീളം സ്ത്രീയ്ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ടെന്നാണ് ഡിസൂസ വാദിച്ചത്.

ഈ വാദത്തിനിടെയാണ് മൗലാന ഇങ്ങനെ പ്രതികരിച്ചത്. അതേസമയം ശാന്തമായി തലകുലുക്കി ഇതുകേട്ട ഡിസൂസ ക്യാമറയ്ക്ക് നേരെ നോക്കി പുഞ്ചിരിക്കുകയും ചെയ്തു. തുടര്‍ന്ന് ‘അദ്ദേഹം വിചാരിച്ചത് എന്നെ പ്രോകോപിതയാക്കാമെന്നാണ്. എന്റെ നിയന്ത്രണം നഷ്ടമാകുമെന്നും ഞാന്‍ എന്റെ ജോലി ചെയ്യാന്‍ മറന്നുപോകുമെന്നും അദ്ദേഹം വിചാരിക്കുന്നുണ്ടാകും. എന്നാല്‍ മൗലാനാജി അറിയുക, ഞാന്‍ നിങ്ങളെ ഭയപ്പെടുന്നില്ല, നിങ്ങള്‍ക്കെന്നെ ഭയപ്പെടുത്താനായിട്ടില്ല, നിങ്ങള്‍ക്കെന്നെ അപമാനിക്കാനായിട്ടില്ല’ എന്ന് മറുപടിയും നല്‍കി.

‘പുരുഷന്മാര്‍ കരുതുന്നത്, സന ഫാത്തിമയെ അപമാനിച്ചാല്‍ അല്ലെങ്കില്‍ സാനിയ മിര്‍സയെ അപമാനിച്ചാല്‍ അവര്‍ ജോലി നിര്‍ത്തി ഭയന്ന് വിറച്ച് അവര്‍ കീഴടക്കിവച്ചിരിക്കുന്ന പൊതു ഇടങ്ങള്‍ വിട്ട് അടുക്കളയില്‍ പോയി ഒളിക്കുമെന്നാണ്. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി മൗലാനാജി. ഞങ്ങള്‍ എവിടെയും പോകുന്നില്ല ഞങ്ങള്‍ ഇവിടെ തന്നെയുണ്ടാകും’ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞയാഴ്ച നടന്ന ഫോട്ടോഷൂട്ടിലാണ് സന ഫാത്തിമ ബിക്കിനി ധരിച്ചെത്തിയത്. തുടര്‍ന്ന് റമദാന്‍ മാസമെങ്കിലും ഇത്തരം വസ്ത്രം ഒഴിവാക്കണമെന്ന വിധത്തില്‍ വിമര്‍ശനങ്ങളും ട്രോളുകളും സനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും