സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ലോഹം കൊണ്ടുള്ള രക്ഷാകവചം ധരിച്ച് പ്രതിഷേധവുമായി യുവതി

വിമെന്‍പോയിന്‍റ് ടീം

ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷ നേടാനായി ലോഹം കൊണ്ടുള്ള രക്ഷാകവചം ധരിച്ച് പ്രതിഷേധവുമായി യുവതി. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലാണ് സംഭവം. മാറിടത്തിനും പിന്‍ഭാഗത്തിനും സംരക്ഷണമൊരുക്കുന്ന തരത്തിലുള്ള കവചമാണ് യുവതി ധരിച്ചത്. കുബ്ര ഖദേമി എന്ന കലാകാരിയാണ് ഇത്തരമൊരു പ്രതിഷേധവുമായി രംഗത്തെത്തിയത്.

പൊതു ഇടങ്ങളില്‍ വെച്ച് സ്ത്രീകളുടെ ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. എന്നാല്‍ കാര്യങ്ങള്‍ കുബ്ര വിചാരിച്ചത് പോലെയായിരുന്നില്ല. രക്ഷാ കവചം ധരിച്ച് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞെങ്കിലും പുറത്തിറങ്ങിയ അവര്‍ക്ക് പത്ത് മിനുറ്റില്‍ തഴെ സമയം മാത്രമേ നടക്കാന്‍ കഴിഞ്ഞുള്ളു. എന്തിനെതിരെയാണോ അവള്‍ പ്രതിഷേധം നടത്തിയത് അത് തന്നെ അവള്‍ക്ക് നേരിടേണ്ടി വന്നു. പിന്നാലെ കൂടിയ പലരും കുബ്രയെ അവഹേളിക്കാനും കല്ലെറിയാനുമെല്ലാം തുടങ്ങിയതോടെയാണ് അവള്‍ നടത്തം മതിയാക്കിയത്. തന്റെ പ്രതിഷേധം ഉണ്ടാക്കിയ പ്രകോപനം തിരിച്ചറിഞ്ഞ കുബ്രയ്ക്ക് നാട് വിടേണ്ടതായി വന്നു. കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് തന്നെ നയിച്ചതെന്ന് കുബ്ര പറയുന്നു. തന്റെ അടിവസ്ത്രങ്ങള്‍ ഇരുമ്പ് കൊണ്ടുള്ളതായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നുവെന്നും അവര്‍ പറയുന്നു. അതേസമയം കുബ്രയുടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും