സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വിശുദ്ധപദവിയില്‍ മദര്‍തെരേസ

വിമെൻ പോയിന്റ് ടീം

മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിനു വിശുദ്ധ പദവിയിലേയ്ക്ക് ഔപചരികമായി ഉയര്‍ത്തുമെന്ന്  ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. വത്തിക്കാനില്‍ നിന്ന് ഔദ്യോഗികമായി സ്ഥീകരണം ലഭിച്ചതായി കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വക്താവ് സുനിത കുമാര്‍ പറഞ്ഞു.
വിശുദ്ധ പ്രഖ്യാപനചടങ്ങ് റോമില്‍ നടക്കും. തെരുവോരങ്ങളിലെ അഗതികളുടെ അമ്മയെ കരുണയുടെ വിശുദ്ധവര്‍ഷത്തിന്റെ ഭാഗമായാണ് സെപ്റ്റംബര്‍ 4 ന് വിശുദ്ധയായി പ്രഖ്യാപിക്കുക. മദര്‍ തെരേസയുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതം 2015 ഡിസംബര്‍ 17 ന് മാര്‍പാപ്പ അംഗീകരിച്ചിരുന്നു. തലച്ചോറിലെ ഗുരുതരമായ അസുഖത്താല്‍ മരണത്തിന്റെ വക്കിലെത്തിയ ബ്രസീലിലെ സാന്റോസ് സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനീയറാണ് 2008 ഡിസംബര്‍ 9 ന് തെരേസയുടെ മധ്യസ്ഥതയിലൂടെ സാധരണ ജീവിതത്തിലേക്ക് വന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും