സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സിവിൽ സർവീസ് പരീക്ഷാഫലം : കെ ആർ നന്ദിനിക്ക് ഒന്നാം റാങ്ക്

വിമെന്‍പോയിന്‍റ് ടീം

 സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കർണാടക സ്വദേശി കെ ആർ നന്ദിനിക്കാണ് ഒന്നാംറാങ്ക്. അൻമോൽ ഷേർസിംഗ് ബേദി രണ്ടാം റാങ്കും, ഗോപാൽകൃഷ്ണ റോനങ്ക മൂന്നാം റാങ്കും നേടി. ആകെ 1099 പേർ ഇടംപിടിച്ച സിവിൽ സർവീസ് പരീക്ഷയുടെ അന്തിമ റാങ്ക് പട്ടികയിൽ 51 മലയാളികൾ ഇടംനേടി.

കണ്ണൂർ സ്വദേശി ജെ. അതുൽ പതിമൂന്നാം റാങ്ക് കരസ്ഥമാക്കി മലയാളികളുടെ അഭിമാനമായി. എറണാകുളം കലൂർ സ്വദേശി ബി സിദ്ധാർത്ഥ് പതിനഞ്ചാം റാങ്കും, കോഴിക്കോട് സ്വദേശി ബി എ ഹംന മറിയം ഇരുപത്തിയെട്ടാം റാങ്കും നേടി മികവ് തെളിയിച്ചു. കോട്ടയം പാലാ സ്വദേശി ദിലീഷ് ശശി നാൽപ്പത്തിയൊമ്പതും  കൊല്ലം വെള്ളയിട്ടമ്പലം സ്വദേശി അജ്ഞു അരുൺകുമാർ തൊണ്ണൂറും റാങ്ക് കരസ്ഥമാക്കി ആദ്യ നൂറിൽ ഇടംപിടിച്ചു.നന്ദിനിയടക്കം മൂന്ന് പെൺകുട്ടികൾ ആദ്യ പത്തിൽ ഇടംപിടിച്ചിട്ടുണ്ട്. നാലാം റാങ്ക് നേടിയ സൗമ്യ പാണ്ഡെ, ഏഴാം റാങ്ക് നേടിയ ശ്വേതാ ചൗഹാൻ എന്നിവരാണ് പത്തിനുള്ളിൽ റാങ്ക് നേടിയ മറ്റ് പെൺകുട്ടികൾ. അതേസമയം, അന്തിമ റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരിൽ 500 പേർ പൊതുവിഭാഗത്തിൽ നിന്നും, 347 പേർ ഒ ബി സി വിഭാഗത്തിലും, 163 പേർ പട്ടികജാതി വിഭാഗത്തിലും 89 പേർ പട്ടികവർഗ വിഭാഗത്തിലും നിന്നുമുള്ളവരാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും