സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബില്‍ക്കിസ് ബാനു ബലാത്സംഗ കേസ്; കുറ്റവാളിയായ ഐ.പി.എസ് ഓഫീസറുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

വിമെന്‍പോയിന്‍റ് ടീം

ബില്‍ക്കിസ് ബാനു ബലാത്സംഗ കേസില്‍ കുറ്റവാളിയായ ഐ.പി.എസ് ഓഫീസര്‍ ആര്‍.എസ് ബഗോരയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ ഉള്‍പ്പെട്ടരെ ശിക്ഷിച്ച ബോംബെ ഹൈക്കോടതിയുടെ വിധിക്കെതിരെ ബഗോര സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. കേസില്‍ ബോംബെ ഹൈക്കോടതി വിധിച്ച ശിക്ഷയില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബഗോര ഹര്‍ജി നല്‍കിയത്. 

ബഗോര സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിലെ ജഡ്ജുമാരായ എ.കെ സിക്രി, ദീപക് ഗുപ്ത എന്നിവരാണ് കേസില്‍ തിരക്കിട്ട വാദത്തിന്റെ ആവശ്യമില്ലെന്ന് നിരീക്ഷിച്ച് ഹര്‍ജി തള്ളിയത്. 2002ലെ ഗുജറാത്ത് കലാപ കേസിലെ നിരവധി കേസുകളില്‍ ഒന്നുമാത്രമാണിതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. തന്റെ കക്ഷി കേസില്‍ ശിക്ഷയനുഭവിച്ച് കഴിഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബഗോരയുടെ വക്കീല്‍ കോടതിയെ സമീപിച്ചിരുന്നത്. കേസ് നിലനില്‍ക്കുകയാണെങ്കില്‍ ബഗോരയുടെ ജോലി നഷ്ടമാകുമെന്നും ഇവര്‍ കോടതിയില്‍ വാദിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും