സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

വിവസ്ത്ര പ്രതിഷേധം : കേസ് റദ്ദാക്കി

വിമെൻ പോയിന്റ് ടീം

ഉത്തര്‍പ്രദേശില്‍ ബദായൂമില്‍ നടന്ന  ഇരട്ടക്കൊലയില്‍ പ്രതിഷേധിച്ച് ഔപചാരിക വസ്ത്രമുപേക്ഷിച്ച് ഷാള്‍ പൊതിഞ്ഞ് അണിനിരന്ന ഹൈക്കോടതി അഭിഭാഷകരുള്‍പ്പടെയുള്ള ഏഴ് സ്ത്രീകള്‍ക്ക് എതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി.രണ്ട് കൗമാരക്കാരെ പീഡിപ്പിച്ച് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയ സംഭവത്തിനെതിരെയായിരുന്നു  പ്രതിഷേധം.ഈ കേസിന്‍റെ കാര്യത്തില്‍ അശ്ലീലതയുടെ പ്രദര്‍ശനം ഇല്ലെന്ന് കോടതി പറഞ്ഞു.നഗ്നതാ പ്രദര്‍ശനം എന്ന് എഫ് ഐ ആറില്‍ പറയുന്നെങ്കിലും ക്രൂരമായ അതിക്രമത്തിനെതിരെയുള്ള പ്രതിഷേധം എന്ന രീതിയിലാണ് കാണേണ്ടതെന്നും പോലീസ് ബാഹ്യ ഇടപെടലുകള്‍ക്ക് വഴങ്ങി പ്രവര്‍ത്തിക്കരുതെന്ന് ജസ്റ്റിസ് വര്‍മ്മ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നതും കോടതി ചൂണ്ടിക്കാട്ടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും