സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാം : ഹൈക്കോടതി

വിമെൻ പോയിന്റ് ടീം

അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാന്‍ ശിരോവസ്ത്രം ധരിച്ച് എത്തുന്ന മുസ്ലീം പെണ്‍കുട്ടികളെ  അനുവദിക്കണമെന്ന് ഹൈക്കോടതി.പരീക്ഷയുടെ നടത്തിപ്പ് ചുമതലയുള്ള സി ബി എസ് ഇ ക്കാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താക് നിർദേശം നല്കിയത്.ഇതിനെ തുടര്‍ന്ന് പരീക്ഷയ്ക്ക് ഒരു മണിക്കുര്‍ മുന്‍പ്  ഹാളിലെത്തി നിയമാനുസൃതമായ പരിശോധനയ്ക്ക് വിധേയരായിരിക്കണം എന്ന് സി ബി എസ് ഇ  സര്‍ക്കുലര്‍ പുറത്തിറക്കി. ശിരോവസ്ത്രം ധരിച്ച് എത്തുന്നവരെ മുന്‍പ് പരീക്ഷാഹാളില്‍ കയറ്റാതിരുന്നത് വിവാദമായതിനെത്തുടര്‍ന്ന് തടസ്സങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയിരുന്ന ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.പരാതികൂടാതെ ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നടപടികളും ഉടനടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.



പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും