സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പോളിങ് : സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന

വിമെൻ പോയിന്റ് ടീം

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്ക് 2016 നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പോളിങ് സ്റ്റേഷനും ക്യൂവും ഉണ്ടാകും. പര്‍ദ ധരിച്ച സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ള പോളിങ് സ്റ്റേഷനുകളില്‍ പോളിങ് ഓഫീസറായി വനിതയെ നിയോഗിക്കും. വോട്ടര്‍മാരെ തിരിച്ചറിയാനും മഷിയടയാളം രേഖപ്പെടുത്താനും വനിതാ ജീവനക്കാര്‍ ഉണ്ടാകും. പ്രായാധിക്യമുള്ളവര്‍, ശാരീരിക അവശതയുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്ക് പോളിങ് സ്റ്റേഷനില്‍ പ്രത്യേക സൗകര്യം. അംഗപരിമിതരായ സ്ത്രീകള്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ തന്നെ വോട്ടുരേഖപ്പെടുത്താനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. ഏതെങ്കിലും മണ്ഡലത്തില്‍ കുഷ്ഠരോഗികള്‍ക്കായുള്ള ആശുപത്രി ഉണ്ടെങ്കില്‍ അവിടുത്തെ അന്തേവാസികള്‍ക്കായി പ്രത്യേക പോളിങ് സ്റ്റേഷന്‍. സാനറ്റോറിയത്തിലെ ഓഫീസര്‍മാരും ജീവനക്കാരും പോളിങ് ഓഫീസര്‍മാരുടെ ചുമതല നിര്‍വഹിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും