സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കേരളാ കമ്പനികളിലെ വനിതാ സാന്നിധ്യം

വിമെൻ പോയിന്റ് ടീം

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡില്‍ വനിതാ പ്രാതിനിധ്യം ശക്തമാകുന്നു.കേരളവും മുന്നില്‍ തന്നെ ലിസ്റ്റ് ചെയ്യപ്പെട്ട കംബനികളില്‍ ഒരു വനിതാ ഡയറക്ടര്‍ എങ്കിലും വേണമെന്ന് ഓഹരി വിപണി നിയന്ത്രണ ബോര്‍ഡായ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിര്‍ദ്ദേശം വച്ചതോടെയാണ് ബോര്‍ഡില്‍ ഒരു വനിതാ പ്രാതിനിധ്യം ഉറപ്പായത്.കേരളത്തില്‍ നിന്ന്ഏതാണ്ട് 24 കമ്പനികളാണ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇതില്‍ ഭൂരിഭാഗം കമ്പനികളിലും വനിതാ ഡയറക്ടര്‍മാരുണ്ട്. ചില കമ്പനികളിലാകട്ടെ ഒന്നിലേറെ വനിതകളുണ്ട്. എസ് ബി ടിയുടെ ബോര്‍ഡില്‍ ചെയര്‍പേഴ്‌സണായി അരുന്ധതി ഭട്ടാചാര്യയുണ്ട്. മാതൃബാങ്കായ എസ് ബി ഐയുടെ ചെയര്‍പേഴ്‌സണും ഇവര്‍ തന്നെ. മുത്തൂറ്റ് ഫിനാന്‍സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, ജി ടി എന്‍ ടെക്‌സ്റ്റൈല്‍ എന്നീ കമ്പനികളിലെ ഡയറക്ടര്‍ ബോര്‍ഡില്‍ കേരളത്തിലെ മുന്‍നിര വനിതാ സംരഭകയായ പമേല അന്ന മാത്യു അംഗമാണ്. സംസ്ഥാനവ്യവസായ വികസന കോര്‍പ്പറേഷന്‍ (KSIDC) മാനേജിങ് ഡയറക്ടറായ ഡോ.എം. ബീന ജിയോജിത് നിറ്റാ ജെലാറ്റിന്‍ എന്നീ കമ്പനികളുടെ സ്ഥാനത്തുണ്ട്. എസ് ബി ഐയില്‍ ചീഫ് ജനറല്‍ മാനേജരായിരു രാധാ ഉണ്ണി (നിറ്റ ജെലാറ്റിന്‍, മുത്തൂറ്റ് ക്യാപിറ്റല്‍), സുബ്ബലക്ഷ്മി പാന്‍സെ, ഗ്രേസ് എലിസബത്ത് കോശി (ഫെഡറല്‍ ബാങ്ക്) എന്നിവരും വനിതാ ഡയറക്ടര്‍മാര്‍ ആയി സേവനം അനുഷ്ഠിക്കുന്നു.
ഈസ്റ്റോന്‍ ട്രെഡ്‌സിന്റെ ബോര്‍ഡില്‍ നവാസ് മീരാന്റെ ഭാര്യ ഷെറിന്‍ നവാസാണ് വനിതാ പ്രതിനിധി. ശ്രീശക്തി പേപ്പര്‍ മില്‍ക്‌സ് (ഇ കമലം) മണപ്പുറം (ഡോ അമല സമാന്ത), കിറ്റെക്‌സ് (സിന്ധു ചന്ദ്രശേഖര്‍), ഹാരിസൻസ് മലയാളം (സുരഭി സിങ്ഘി), അപ്പോളോ ടയേഴ്‌സ് (പല്ലവി ഷറഫ്), എ വി ടി (ശാന്തി തോമസ്), കൊച്ചിന്‍ മിനറല്‍സ് (എ മാലിനി) എന്നിവരും വനിതാ പ്രതിനിധികളാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും