സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഗാര്‍ഹിക പീഡന നിരോധന നിയമം അപര്യാപ്തം: ജസ്റ്റിസ് കെമാല്‍ പാഷ

വിമെൻ പോയിന്റ് ടീം

ഗാര്‍ഹിക പീഡന നിരോധന നിയമം അപര്യാപ്തമെന്ന് ഹൈക്കോടതി ജസ്‌ററിസ് ബി.കെമാല്‍ പാഷ പുനര്‍ജനി വനിതാ അഭിഭാഷക സമിതി സംഘടിപ്പിച്ച ഗാര്‍ഹിക പീഡന നിരോധന നിയമം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം. മുസ്ലീം വ്യക്തി നിയമങ്ങള്‍ എഴുതപ്പെടാത്ത നിയമങ്ങളായതിനാല്‍ ചില പോരായ്മകള്‍ ഉണ്ടെന്ന അദ്ദേഹം പറഞ്ഞു. മുസ്ലീം പുരുഷനു ജുഡീഷ്യറിക്കു പുറത്ത് വിവാഹമോചനം നടത്താമെങ്കിലും മുസ്ലീം വനിതയ്ക്ക് അതിനവസരമില്ല. പുരുഷന്മാര്‍ക്ക് ഒരേ സമയം നാലു ഭാര്യമാര്‍ ആകാമെങ്കില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലു ഭര്‍ത്താക്കന്‍മാര്‍ ആയിക്കൂടാ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഗാര്‍ഹിക പീഡന നിരോധന നിയമത്തിലെ പോരായ്മകള്‍ കാരണം ഇരകള്‍ക്ക് അത് വേണ്ടത്ര ഗുണം ചെയ്യുിന്നില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ ഭാര്യയ്ക്ക് അവകാശം ഉണ്ട്. എന്നാല്‍ വീട് ഭര്‍ത്താവിന്റെ മാതാവിന്റെയോ പിതാവിന്റെയോ പേരിലാണെന്ന് പറഞ്ഞ് ഇറക്കിവിടുന്നതാണ് ഇന്നത്തെ സ്ഥിതി. ഷെയേര്‍ഡ് ഹൗസ്‌ഹോള്‍ഡ് അഥവാ പങ്കുപാര്‍ക്കല്‍ എന്നതിന്റെ നിര്‍വചനം പരിഷ്‌കരിക്കാതെ ഗാര്‍ഹിക പീഡന നിരോധന നിയമത്തിന് ഫലപ്രാപ്തി സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനഭംഗത്തിനിരയായ സ്ത്രീകളെ വിവാഹം കഴിക്കാന്‍ പോലും പലര്‍ക്കും മടിയാണ്. എന്ത് കാരണത്താലാണ് അവരുടെ ജീവിതം ഇല്ലാതാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.സെക്കന്‍ഡ് അഡിഷനല്‍ ജില്ലാ ജഡ്ജി ഡോ. കൗസര്‍ എടപ്പാകത്ത് അധ്യക്ഷനായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും