സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നടി ഹേമ മാലിനിക്ക് 1.75ലക്ഷം രുപയ്ക്ക് 70 കോടിയുടെ ഭൂമി ലഭിച്ചതായി റിപ്പോര്‍ട്ട്

വിമൻ പോയിന്റ് ടീം

പ്രശസ്ത നടിയും ബി ജെ പി എം പിയുമായ ഹേമ മാലിനിക്ക് 1.75ലക്ഷം രുപയ്ക്ക് 70 കോടിയുടെ ഭൂമി ലഭിച്ചതിനുള്ള രേഖകള്‍ പുറത്തായി.അന്ധേരിക്ക് സമീപം ഓഷിവാരയില്‍ ന‍ൃത്തവിദ്യാലയം സ്ഥാപിക്കുന്നതിനായുള്ള ഭൂമിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിച്ചതെന്ന് പുതിയ വിവരാകാശ രേഖ.ചതുരശ്ര മീറ്ററിന് 87.50രൂപ എന്ന നിരക്കില്‍ 2000 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് അനുവദിച്ചത്.ഈ ഭൂമിക്കായി 1997ല്‍ ഹേമമാലിനി 10 ലക്ഷം രൂപ സര്‍ക്കാരിന് അഡ്വാന്‍സ് നല്കിയിരുന്നു.ഇപ്പോള്‍ സര്‍ക്കാര്‍ 8.75 ലക്ഷം രൂപ തിരികെ നല്കേണ്ട അവസ്ഥയിലാണ്.മുന്‍പ് പുറത്തു വന്ന രേഖകള്‍ പ്രകാരം ചതുരശ്ര മീറ്ററിന് 35രൂപാ നിരക്കില്‍ 70,000 രൂപയ്ക്ക് ഭൂമി അനുവദിച്ചതായാണ് വ്യക്തമാക്കിിരുന്നത്.പുതിയെ രേഖകള്‍ പ്രകാരം 1976ലെ നിരക്കനുസരിച്ച് ചതുരശ്ര മീറ്ററിന് 350 രൂപ എന്ന കണക്കിലായിരുന്നു ഇടപാട്.ഇത്തരത്തില്‍ ഭൂമി അനുവദിച്ചാല്‍ 25 ശതമാനം  നിരക്കു മാത്രം ഈടാക്കിയാല്‍ മതിയെന്ന വ്യവസ്ഥയിലാണ് ചതുരശ്ര മീറ്ററിന് 87.50 രൂപയായി വില വീണ്ടും കുറഞ്ഞത്.സംഭവം വിവാദമായതോടെ സ്വകാര്യ ട്രസ്റ്റുകള്‍ക്കും കലാകാരന്‍മാര്‍ക്കും ഭൂമി അനുവദിക്കിന്നതിനുള്ള വ്യവസ്ഥകള്‍ പുനരവലോകനം ചെയ്യാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉത്തരവിട്ടിരുന്നു.എന്നാല്‍ വഴിവിട്ട് സഹായം ലഭിച്ചിട്ടില്ലെന്നും 20 വര്‍ഷത്തെ അധ്വാന ഫലമായാണ് തനിക്ക് ഭൂമി ലഭിച്ചതെന്ന് അന്ന് ഹേമമാലിനി പ്രതികരിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും