സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ദുരൂഹമരണം : റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

വിമന് പോയിന്റ് ടീം

കോന്നി സ്വദേശികളായ മൂന്ന് വിദ്ധ്യാര്‍ത്ഥിനികളുടെ ദുരൂഹമരണം സംബന്ധിച്ചുള്ള അന്തിമ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി.പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് ജസ്റ്റിസ് പി.ഉബൈദിന്‍റെ ഉത്തരവ്.തന്‍റെ മക്കള്‍ ആത്മഹത്യ ചെയ്യില്ലെന്നും തലയ്ക്ക് ക്ഷതം സംഭവിച്ചിരുന്നെന്നും മരിച്ച ആര്യയുടെ അമ്മ ബോധിപ്പിച്ചു.കൂ‍ടാതെ ഫോട്ടോകള്‍ കാണിച്ച് പെണ്‍കുട്ടികളെ ഭീക്ഷണിപ്പെടുത്തിയിരുന്നതായും ഹര്‍ജിക്കാര്‍ പറഞ്ഞു.
പ്ളസ് ടു വിദ്ധ്യാര്‍ത്ഥിനികളെ  2015 ജൂലൈ ഒന്‍പതിന് കോന്നിയില്‍ നിന്ന് കാണാതായിരുന്നു.അതില്‍ രാജി,ആതിര എന്നീ പെണ്‍കുട്ടികളെ പിന്നീട് പാലക്കാടിനടുത്തിള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പരുക്കേറ്റിരുന്ന ആര്യ പിന്നീട്ആശുപത്രിയില്‍ വച്ച് മരിച്ചിരുന്നു.പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് നിഗമനം.ഇവരെ ലൈംഗികമായി ആരും ചൂഷണം ചെയ്തിട്ടില്ലെന്നും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നുവെന്ന് മാതാപിതാക്കള്‍ മൊഴി നല്കിയിരുന്നെങ്കിലും ഇവര്‍ക്ക് മൊബൈല്‍ ഫോണും ഇന്‍റര്‍നെറ്റ് കണക്ഷനും ഉണ്ടായിരുന്നതായും സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ നേരം ചെലവഴിച്ചിരുന്നതായും പോലീസ് കണ്ടെത്തി.എസ്.എസ്.എല്‍.സിക്ക് ഉയര്‍ന്ന മാര്‍ക്ക് നേടിയ ഇവര്‍ക്ക് പ്ളസ് ടുവിന് മാര്‍ക്ക് കുറയുമോ എന്ന ആശങ്ക ഉണ്ടായിരുന്നതായും അത് ഡയറി കുറിപ്പുകളിലും ഫെയ്സ് ബുക്കിലും വ്യക്തമായിരുന്നുവെന്നും പോലീസ് പറഞ്ഞ‍‍‍ിരുന്നു.കേസന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.പരിശോധിക്കാന്‍ ഹര്‍ജിക്കാര്‍ക്കും റിപ്പോര്‍ട്ട് നല്കിയിരുന്നു.പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹര്‍ജിക്കാര്‍ക്ക് പുതിയ ഹര്‍ജി നല്കാന്‍ സാധ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും