സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീവിരുദ്ധപരാമർശത്തിന് മാപ്പ് പറഞ്ഞ് തൃണമൂൽ നേതാവ്

വിമന്‍പോയിന്റ് ടീം

പശ്ചിമബംഗാളിലെ ബിജെപി സ്ഥാനാർത്ഥി രൂപ ഗാംഗുലിയെപ്പറ്റി പ്രാദേശിക ടെലിവിഷൻ ചാനലിലൂടെ മോശം പരാമർശം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് നേതാവ് റസാഖ് മൊല്ല മാപ്പ് പറഞ്ഞു. തെരഞ്ഞെടുപ്പിനിടെ നടന്ന വിവാദപരാമർശത്തിനെതിരെ രാജ്യത്തിന്റെ പലഭാഗത്ത് നിന്നും പ്രതിഷേധമുയർന്നിരുന്നു. റസാഖിന്റെ പാർട്ടിയിൽ നിന്നുതന്നെ കടുത്ത എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് മാപ്പുപറച്ചിൽ. റസാഖ് മൊല്ലയ്ക്കെതിരെ കേസെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. 
കൊൽക്കത്തയിലെ ഹൌറ നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് രൂപഗാംഗുലി. പ്രശസ്തമായ മഹാഭാരതം സീരിയലിൽ ദ്രൌപതിയായി വേഷമിട്ട രൂപ ഗാംഗുലിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലായിരുന്നു റസാഖിന്റെ വിവാദപരാമർശം. യഥാർത്ഥജീവിതത്തിലും ഒരു ദ്രൌപതി തന്നെയാണ് രൂപയെന്നും, അവർ വലിച്ചുതള്ളുന്ന സിഗരറ്റുകളുടെ നീളം തനിക്കറിയാമെന്നുമായിരുന്നു റസാഖ് പറഞ്ഞത്. 
ബംഗാളിലെ സ്ത്രീകളോട് അവിടുത്തെ മുഖ്യമന്ത്രിയും തൃണമൂൽ പാർട്ടിയും ചെയ്യുന്നത് എന്താണെന്ന് റസാഖിന്റെ വർത്തമാനം കേട്ടാൽ മനസ്സിലാകും എന്നായിരുന്നു രൂപഗാംഗുലിയുടെ പ്രതികരണം. തൃണമൂൽ എംപിയായ മൂൺ മൂൺ സെൻ അടക്കം നിരവധിപ്പേർ റസാഖിന് കടുത്തശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. സംവിധായികയും നടിയുമായ അപർണസെൻ ഉൾപ്പടെയുള്ള സ്ത്രീപക്ഷ പ്രവർത്തകർ റസാഖിനെതിരെ നടപടി എടുത്ത് മാതൃകയാകണമെന്ന് മമത ബാനർജിയോട് ആവശ്യപ്പെട്ടു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ നേതാവും ദീർഘകാലം മന്ത്രിയുമായിരുന്ന റസാഖ് മൊല്ല കഴിഞ്ഞ ഫെബ്രുവരിയിലാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും