സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബാലവേശ്യവൃത്തിക്കും മനുഷ്യക്കടത്തിനും ഇരയാകുന്നവരെ രക്ഷിക്കാന്‍ ഫ്രീ എ ഗേള്‍ മൂവ്മെന്റ്

വിമെന്‍പോയിന്‍റ് ടീം

13 വയസ്സില്‍ ആശ എത്തിയത് കാമാത്തിപുരയിലായിരുന്നു.രണ്ടാനമ്മയുടെ പീഡനം സഹിക്കാനാകാതെ സഹോദരനോടൊപ്പം വീടുവിട്ടെറങ്ങിയ അവള്‍ മനുഷ്യകടത്തുകാരുടെ പിടിയിലായി.എന്നാല്‍ ഇന്ന് ഒരു അഭിഭാഷകയാകാന്‍ തയ്യാറെടുക്കുകയാണ്.ബാലവേശ്യവൃത്തിക്കും മനുഷ്യക്കടത്തിനും ഇരയാകുന്നവരെ രക്ഷിക്കുകയാണ് എന്നതാണ് ലക്ഷ്യം.ഫ്രീ എ ഗേള്‍ മൂവ്മെന്റിന്റെ സ്കൂള്‍ ഫോര്‍ ജസ്റ്റിസ് എന്ന സംരംഭമാണ് ആശയ്ക്ക് ഇതിന് പിന്തുണ നല്കിയത്.

ആശ മാത്രമല്ല നിരവധി പെണ്കു്ട്ടികളാണ് സ്കൂള്‍ ഫോര്‍ ജസ്റ്റിസിന്റെന പിന്തുണയോടെ അഭിഭാഷകവൃത്തിയിലേക്ക് കടക്കുന്നത്.തങ്ങള്‍ കടന്നുപോയ ദുരിതങ്ങളില്‍ നിന്നും മറ്റുള്ളവരെ രക്ഷിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

ദേശീയ ക്രൈം റിക്കോര്ഡ് പ്രകാരം ഓരോ എട്ടു മിനിറ്റിലും ഒരു പെണ്കു്ട്ടിവീതം തട്ടികൊണ്ടുപോകലിന് ഇരയാകുന്നു.ഇന്റ‍ര്നാംഷണല്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 12 ലക്ഷത്തോളം കുട്ടികള്‍ അവരുടെ സമ്മതം കൂടാതെ വേശ്യവൃത്തിക്ക് ഇരയാകുന്നുണ്ട്.മനുഷ്യക്കടത്തിനും കുട്ടികള്ക്കുശമെതിരെയുള്ള ലൈംഗിക ചൂഷണത്തിനും എതിരെ പ്രവര്ത്തിക്കുന്ന ഫ്രീ എ ഗേള്‍ മൂവ്മെന്റ് രാജ്യാന്തര എന്‍ ജി ഒയായ ഫ്രീ എ ഗേളിന്റെ ഭാഗമാണ്.ഇന്ത്യയിലെ മികച്ച ലോ യൂണിവേഴ്സിറ്റികളില്‍ ഒന്നുമായി സഹകരിച്ചാണ് സ്കൂള്‍ ഫോര്‍ ജസ്റ്റിസ് പദ്ധതി നടപ്പിലാക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും