സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഹാർലിയിലെ പെൺകരുത്ത് വീനു പാലിവാൽ അപകടത്തിൽ മരിച്ചു

വിമന്‍പോയിന്റ് ടീം

ബൈക്ക് സഞ്ചാരികളിലെ കരുത്തുറ്റ പെൺസാന്നിദ്ധ്യമായിരുന്ന വീനു പാലിവാൽ മധ്യപ്രദേശിലെ വിദിഷയിലുണ്ടായ അപകടത്തിൽ മരിച്ചു. വീനു സഞ്ചരിച്ച ബൈക്ക് ഗ്യാരാസ്പൂർ പട്ടണത്തിനടുത്ത് വച്ച് തെന്നിമറിയുകയായിരുന്നു. ചങ്ങാതിയായ ദീപേഷ് തൻവാറിനൊപ്പം കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള മോട്ടോർസൈക്കിൾ യാത്രയിലായിരുന്നു വീനു. രണ്ട് ഹാർലി ഡേവിഡ്സൺ ബൈക്കുകളിലായി ഇരുവരും പുലർച്ചെ ലഖ്നൗവിൽ നിന്ന് ഭോപ്പാലിലേക്കുള്ള സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. 

രാജസ്ഥാൻ സ്വദേശിയായ വീനു ബൈക്ക് സ്നേഹികളുടെ ആവേശമായിരുന്നു. ജയ്പ്പൂരിലെ ഒരേയൊരു ഹാർലി റൈഡറായ വീനു ഹോഗ് (HOG-- -Harley Owner's Group) റാണി എന്നാണ് അറിയപ്പെട്ടിരുന്നത്. രാജ്യം മുഴുവൻ ബൈക്കിൽ സഞ്ചരിച്ചെത്തണമെന്നായിരുന്നു വീനുവിന്റെ ലക്ഷ്യം. അപൂർവമായ, സ്ത്രീകൾക്ക് പ്രത്യേകിച്ചും അസാധ്യമെന്ന് കരുതുന്ന പതിനായിരം കിലോമീറ്റർ ദൂരം തികയ്ക്കാനിരിക്കെയാണ് ദുരന്തം. കോളേജുകാലം മുതൽ ബൈക്ക് ഓടിച്ചുതുടങ്ങിയ വീനു, സുരക്ഷിതഡ്രൈവിംഗിനെ കുറിച്ച് ബോധവത്കരണം നടത്താറുണ്ടായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും