സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ജിംനാസ്റ്റ്

വിമന്‍പൊയിന്റ് ടീം

ഒളിംപിക്സ് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിന്റെ യോഗ്യതാമത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് തൃപുര സ്വദേശിയായ ദീപ കർമാകർ ചരിത്രത്തിലേക്ക് നടന്നുകയറുന്നത്. 52.698 പോയിന്റുകളാണ് മത്സരത്തിൽ ദീപ നേടിയത്. ഓഗസ്റ്റിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ആർട്ടിസ്റ്റിക് ജിംനാസ്റ്റ്ക്സിൽ മത്സരിക്കുന്നതോടെ, ഈ ഇനത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യാക്കാരി ആകും ദീപ. 
 
52 വർഷത്തിന് ശേഷമാണ് ഒളിംപിക്സ് ജിംനാസ്റ്റ്ക്സിൽ ഇന്ത്യയിൽ നിന്ന് സാന്നിദ്ധ്യമുണ്ടാകുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം 11പുരുഷ ജിംനാസ്റ്റുകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിലെത്തിയത്. 

2014ൽ ഗ്ലാസ്ഗോയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ദീപ കർമാകർ വെങ്കലം നേടിയിരുന്നു. മുൻ ദേശീയ ചാമ്പ്യനായ ബിശേശ്വർ നന്തി എന്ന പരിശീലകന്റെ കീഴിൽ ആറാം വയസ്സ് മുതൽ ജിംനാസ്റ്റിക്സിൽ പരിശീലനം നടത്തുകയാണ് ദീപ. അന്തർദേശീയപരിശീലന സൌകര്യങ്ങളില്ല എന്നതുൾപ്പടെയുള്ള വെല്ലുവിളികളെ അതിജീവിച്ചാണ് ദീപ വിജയവഴിയിലേക്ക് വളർന്നത്. ഇന്ത്യയിൽ അധികം അറിയപ്പെടാത്ത ജിംനാസ്റ്റിക്സിന്, കഠിനാധ്വാനിയായ ഈ കായികതാരത്തിന്റെ വിജയം തരുന്ന ആത്മവിശ്വാസം ചെറുതല്ല. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും