സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി യോഗി

വിമെന്‍പോയിന്‍റ് ടീം

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആവശ്യം ഉയര്‍ന്നു വരുന്നുണ്ട് . വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച യോഗിയുടെ ലേഖനം സ്ത്രീകളെ താഴ്്ത്തിക്കെട്ടുന്നതും അപമാനിക്കുന്നതാണെന്നുമാണ് ആരോപണം.

ഒരു സ്ത്രീയുടെ കഴിവ് പുരുഷന് ലഭിച്ചാല്‍ അവര്‍ വിശുദ്ധരാവുമെന്നും എന്നാല്‍ ഒരു പുരുഷന്റെ കഴിവ് സ്ത്രീക്ക് ലഭിച്ചാല്‍ അവര്‍ പിശാചുക്കളും രക്തരക്ഷസ്സുക്കളുമായി മാറുമെന്നാണ് യോഗിയുടെ പരാമര്‍ശം. സ്ത്രീ എപ്പോഴും പുരുഷനാല്‍ സംരക്ഷിക്കപ്പെടണമെന്നും അത് പിതാവാകാം, ഭര്‍ത്താവാവാം, മകനാവാം എന്നും ഒറ്റക്ക് സ്ത്രീക്ക് സുരക്ഷയില്ലെന്നും ലേഖനത്തിലുണ്ട്.

ബിജെപിയുടെ ഉള്ളിലിരുപ്പാണ് യോഗി ആദിത്യനാഥിലൂടെ പുറത്തു വന്നതെന്നും നേരത്തെയും ആദിത്യനാഥ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
ഭാവിയിലെങ്കിലും ഇത്തരം പരമാര്‍ശങ്ങള്‍ പുറപ്പെടുവിക്കാതിരിക്കുവാന്‍ മോഡിയും അമിത്ഷായും യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടണമെന്നും രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും