സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശശികലയും കുടുംബവും അണ്ണാ ഡി.എം.കെയിൽ നിന്ന്​ പുറത്തേക്ക്

വിമെന്‍പോയിന്‍റ് ടീം

അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലയെയും ഉപ നേതാവ് ദിനകരനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമെടുത്തത്. പാർട്ടിയെ ഒരു കുടുംബത്തിന് കീഴിൽ കെട്ടില്ലെന്ന് അണ്ണാ ഡി.എം.കെ മന്ത്രി ജയകുമാർ പറഞ്ഞു.

പാർട്ടി പദവികളിൽ നിന്ന് നീക്കും. കുടുംബ വാഴ്ചക്കെതിരെ അണികളുടെ താൽപര്യം സംരക്ഷിക്കും. പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ആഗ്രഹം നടപ്പാക്കുമെന്നും  മുൻ മുഖ്യമന്ത്രി ഒ.പിഎസുമായി ചർച്ചക്ക് തയ്യാറാണെന്നും ജയകുമാർ വ്യക്തമാക്കി. അണ്ണാ ഡി.എം.കെയുമായി ചർച്ച നടത്താൻ പന്നീർശെൽവം ചെന്നൈയിലെത്തിയതായാണ് വിവരം. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും