സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കാൻസറിനെ അക്ഷരചെപ്പിൽ ഒളിപ്പിച്ച് രത്നകുമാരി

വിമന്‍ പോയിന്റ് ടീം

   ഇത് കഥയല്ല.വാസ്തവം.കഴിഞ്ഞ പതിനാലുവർഷമായി കൂടെയുള്ള കാൻസർ രോഗം ഡോ .സി . പി . രത്നകുമാരിക്കു നല്കിയത് മറക്കാനാകാത്ത നോവുള്ള ഓർമകളാണ്.എന്നാൽ രത്നകുമാരിയെ തോല്പിക്കാൻ മാത്രം രോഗത്തിന് കഴിഞ്ഞില്ല.സഹതാപത്തിന്റെയും വിഷമത്തിന്റെയും ഇടയില്‍ തളർന്നു  വീഴുന്നതിനു പകരം അവർ എഴുതി-മൂന്ന് നോവലുകൾ,അഞ്ചു മഹാകാവ്യങ്ങൾ,നാലു നിരൂപണ ഗ്രന്ഥങ്ങൾ,മൂന്ന് വേദാന്ത കൃതികൾ,ഒന്ന് വീതം ഹിന്ദി-തമിഴ്-മലയാളം കവിത സമാഹാരങ്ങൾ.ഈറോഡ് മഹാരാജ കോളേജിൽ അധ്യാപികയായ രത്നകുമാരി ഭർത്താവു അച്യുതനോപ്പം 19 വർഷമായി  തമിഴ്നാട്ടിലാണ് താമസം.ഡല്‍ഹി സർവകലാശാലയിൽ നിന്ന് ഫിലോസഫിയിൽ പി.എച്ച് ഡി  നേടി അധ്യാപന ജീവിതം നയിക്കുന്നതിനിടെ 14 വർഷം  മുൻപാണ്‌ വയറിൽ അസഹ്യമായ വേദന കണ്ടു തുടങ്ങുന്നത്.തുടർന്ന് നടന്ന വിദഗ്ധ പരിശോധനയിൽ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു.മാനസികമായി ഒരുപാടു സംഘര്‍ഷം അനുഭവിച്ച സമയത്താണ് ഭർത്താവു അച്യുതൻ എഴുത്തിന്റെ വഴി ഭാര്യയ്ക്ക് കാണിച്ചുകൊടുത്തത് .ആശുപത്രിയും ആത്മഹത്യ പ്രവണതയും വിഴുങ്ങുന്നതിനു മുൻപ് മനസികമായൊരു  തിരിച്ചു വരവാണ് അതിലൂടെ സാധ്യമായത്.പിന്നെ എഴുതി...ആരും തൊടാൻ മടിച്ചു നില്ക്കുന്ന മഹാകാവ്യമെന്ന സാഹിത്യ ശാഖയായിരുന്നു തുടക്കം.അങ്ങനെ 1560 ശ്ലോകങ്ങളും 6240 വരികളുള്ള 'ദേവസ്മിത' എന്ന മഹാകാവ്യം പിറന്നു.തുടർന്ന് മലയാളം,ഹിന്ദി,ഇംഗ്ലീഷ് ,തമിഴ് ,സംസ്കൃതം എന്നിങ്ങനെ അഞ്ചു  ഭാഷകളിൽ  എഴുതി.ജീവിതം സമ്മാനിച്ച നോവുകളെ അക്ഷര ചെപ്പിൽ ഒളിപ്പിച്ചു കാൻസർ രോഗത്തോടു പടപൊരുതുന്ന രത്നകുമാരി നമുക്കേവർക്കും  ഒരു വലിയ മാതൃകയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും