സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇവള്‍ ‘മൗഗ്ലി ഗേള’ല്ല, തങ്ങളുടെ ‘അലിസ’

വിമെന്‍പോയിന്‍റ് ടീം

ഉത്തര്‍പ്രദേശില്‍ വന്യജീവി സങ്കേതത്തിലെ കാട്ടില്‍ നിന്ന് കണ്ടെത്തിയ കുട്ടിക്ക് മേല്‍ അവകാശവാദവുമായി ദമ്പതികള്‍. പെണ്‍കുട്ടി ‘മൗഗ്ലിഗേള്‍’ അല്ലെന്നും കഴിഞ്ഞ വര്‍ഷം കാണാതായ തങ്ങളുടെ മകളാണെന്നും അവകാശപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികളാണ് രംഗത്തെത്തിയിരിക്കുന്നത്.

മൗഗ്ലി ഗേള്‍ എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ കുരങ്ങുകള്‍ വളര്‍ത്തിയതല്ലെന്നും മൗഗ്ലി ഗേള്‍ ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയിലെ വനപ്രദേശത്ത് അലഞ്ഞു തിരിയുന്ന പെണ്‍കുട്ടിയെ കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും വന്യജീവിസങ്കേതത്തില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയ സംഘത്തിലെ ഹെഡ്കോണ്‍സ്റ്റബിള്‍ സര്‍വജീത് യാദവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആശുപത്രിയില്‍ സുഖം പ്രാപിച്ച കുഞ്ഞിനെ അവര്‍ ചൈല്‍ഡ് കെയര്‍ ഹോമിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

45 വയസ്സുകാരനായ റംസാന്‍ അലിയും 35 വയസ്സുകാരിയായ നസ്മയുമാണ് അവകാശവാദവുമായി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ പാര്‍പ്പിച്ചിരിന്ന ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28 കാണാതായ കുഞ്ഞിനെക്കുറിച്ച് പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ ചെന്നെങ്കിലും പൊലീസുകാര്‍ തങ്ങളെ അവഗണിച്ചുവെന്നും അതുകൊണ്ട് കാണാതായ കുഞ്ഞിന്റെ വിവരങ്ങളടങ്ങിയ പോസ്റ്ററുകള്‍ വിവിധ സ്ഥലങ്ങളില്‍ പതിപ്പിക്കകയും അങ്ങനെ തങ്ങളാല്‍ കഴിയുന്ന വിധം കുഞ്ഞിനെ കണ്ടെത്താന്‍ ശ്രമിച്ചുവെന്നും അവര്‍ പറയുന്നു. അലിസ എന്നാണ് കുട്ടിയുടെ പേരെന്നും അവള്‍ക്ക് എട്ടുവയസ്സല്ല, 10 വയസ്സുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു. കുഞ്ഞിന്റെ ചിത്രങ്ങളും പോസ്റ്ററുകളും കാട്ടിക്കൊടുത്ത ശേഷം ഇത് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റിനും തയാറാണെന്ന് ദമ്പതികള്‍ അറിയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും