സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

വിസയ്ക്കുള്ള ഫീസ് കൊടുക്കാന്‍ സഹായിച്ചത് ഓട്ടോറിക്ഷ ഡ്രൈവര്‍

വിമെന്‍പോയിന്‍റ് ടീം

വിസയുടെ ഇന്റർവ്യൂവിന് വേണ്ടി ഹൈദരാബാദിലെത്തിയ യുവതി ഫീസടക്കാൻ പണം തികയാതെ അലയേണ്ടി വന്നപ്പോൾ തുണയായത് അപരിചിതനായ ഓട്ടോറിക്ഷാ ഡ്രൈവർ ബാബ. വരിജശ്രീ വേണുഗോപാലിനെയാണ് വിഷമ ഘട്ടത്തിൽ ഒരു പരിചയവുമില്ലാത്ത ഓട്ടോക്കാരൻ സഹായിക്കാൻ മുന്നോട്ട് വന്നത്. ഈ വാർത്തയും യുവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇപ്പോൾ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

2000 രൂപ മാത്രമേ യുവതിയുടെ കയ്യിലുണ്ടായിരുന്നുള്ളൂ. എന്നാൽ വിസ ലഭിക്കണമെങ്കിൽ 5000 രൂപയുടെ ഫീസ് വേണമെന്ന് അധികൃതർ പറഞ്ഞതോടെയാണ് വരിജശ്രീ കുടുങ്ങിയത്. 10-15 എ ടി എമ്മുകളിൽ പോയി നോക്കിയെങ്കിലും ഒരു സ്ഥലത്ത് നിന്നും പണം ലഭിച്ചില്ല. എ ടി എം കാർഡ് സ്വൈപ് ചെയ്യാൻ സാധിക്കുന്ന കടകളിലും സഹായമഭ്യർത്ഥിച്ചു. അവരാരും സ്വൈപ് ചെയ്ത് പണം നൽകാൻ കൂട്ടാക്കിയില്ല. തുടർന്നായിരുന്നു ഓട്ടോക്കാരൻ സഹായത്തിനെത്തിയത്. യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ ബാബ പണം നീട്ടി ഇങ്ങനെ പറഞ്ഞു.  മാഡം, ഈ 3000 രൂപ നിങ്ങളെടുത്തോളൂ, പിന്നീട് ഹോട്ടലിൽ തിരിച്ചേൽപ്പിച്ചാൽ മതി, ഒരു പ്രശ്നവുമില്ല.... 

അപരിചിതനായ ബാബയുടെ നന്മയെ പ്രകീർത്തിച്ചും മനുഷ്യത്വമാണ് ഏറ്റവും വലിയ മതമെന്ന് ഓർമ്മിപ്പിച്ചുമാണ് വിജയശ്രീ ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും