സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റിക് മീറ്റ് കേരളത്തില്‍

വിമെന്‍പോയിന്‍റ് ടീം

ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിനു കേരളം നല്‍കുന്ന പിന്തുണ രാജ്യത്തിനാകമാനം മാതൃകയാണ്. ഇപ്പോഴിതാ ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റിക് മീറ്റിനും കേരളം ആതിഥ്യം വഹിക്കുന്നു. കേരളം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആണു രാജ്യത്തെ ആദ്യത്തെ സംസ്ഥാന തല ട്രാന്‍സ്‌ജെന്‍ഡര്‍ മീറ്റിന് നേതൃത്വം വഹിക്കുന്നത്.

ഏപ്രില്‍ 28 നു തിരുവനന്തപുരം പാളയത്തുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണു മത്സരങ്ങള്‍ നടക്കുക. മീറ്റ് നടത്തിപ്പിനായി മുഖ്യമന്ത്രി പിിണറായി വിജയന്‍, കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി എ സി മൊയ്ദീന്‍, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വി എസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ വി കെ പ്രശാന്ത് എന്നിവരടങ്ങുന്ന ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ തലത്തില്‍ രാജ്യത്ത് നടക്കുന്ന ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റിക് മീറ്റാണു കേരളം സംഘടിപ്പിക്കുന്നത്. ഓരോ ജില്ലയില്‍ നിന്നും 20 നടുത്ത് മത്സരാര്‍ത്ഥികള്‍ മീറ്റില്‍ പങ്കെടുക്കുമെന്നാണു കരുതുന്നതെന്നും ഇവന്റ് കോര്‍ഡിനേറ്റര്‍ ആയ അനില്‍ അര്‍ജുന്‍ ടൈംസ്‌
ഓഫ് ഇന്ത്യയോടു പറഞ്ഞു. 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 4×100 മീറ്റര്‍ സ്പ്രിന്റ്, റിലേ, ഷോര്‍ട്പുട്ട്, ലോംഗ് ജമ്പ്, ഹൈ ജമ്പ് എന്നിവ മീറ്റില്‍ മത്സരയിനങ്ങളാണ്.മത്സരാര്‍ത്ഥികള്‍ക്കു മീറ്റിനു മുന്നോടിയായി അവരവരുടെ ജില്ലകളില്‍ മൂന്നുദിവസത്തെ വാം അപ്പ്, കോച്ചിംഗ് സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുമെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും