സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ചൂതാട്ട സങ്കേതം റെയ്ഡ് ചെയ്യാൻ വനിതാ കമ്മീഷണർ ബുർഖ ധരിച്ചിറങ്ങി

വിമെന്‍പോയിന്‍റ് ടീം

സിനിമയെ വെല്ലുന്ന സസ്പെൻസോടെ ബുർഖ ധരിച്ചിറങ്ങിയ വനിതാ എ സി പി ചൂതാട്ട സങ്കേതം റെയ്ഡ് ചെയ്തു. അഹമ്മദാബാദ് എ സി പി മഞ്ജിത വൻസാരയാണ് മുമ്പ് പല പ്രാവശ്യം നോക്കിയിട്ടും പിടിക്കാൻ കഴിയാതിരുന്ന 28 ചൂതാട്ട കളിക്കാരെ പുഷ്പം പോലെ അറസ്റ്റ് ചെയ്തത്. മില്ലട്ട് നഗർ പ്രദേശത്തെ കെട്ടിടത്തിലായിരുന്നു എ സി പിയും കൂട്ടരും തിങ്കളാഴ്ച റെയ്ഡ് നടത്തിയത്.

മഞ്ജിതക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പോലീസുകാരടങ്ങിയ സംഘത്തെയും കൊണ്ട് എ സി പി മില്ലാട്ട് നഗറിലെ സങ്കേതത്തിലേക്ക് പോയത്. സങ്കേതത്തിലേക്ക് കടക്കുന്നതിന് മുമ്പ് എല്ലാവരോടും ബുർഖയോ പത്താൻ വേഷമോ ധരിക്കാൻ മഞ്ജിത ആവശ്യപ്പെടുകയായിരുന്നു.

പോലീസുകാരടങ്ങിയ കുറച്ച് പേര് ആദ്യം കെട്ടിടത്തിനടുത്തെത്തി സ്ഥലം ഉറപ്പിക്കുകയും കുറ്റവാളികൾ അകത്തുണ്ടെന്ന് തീർച്ചപ്പെടുത്തടുകയും ചെയ്തു. ശേഷം മഞ്ജിതയും ഒരു പോലീസുകാരനും താവളത്തിലേക്ക് കടന്നു. ബാക്കി പോലീസുകാർ അപ്പോഴേക്കും കെട്ടിടം വളഞ്ഞിരുന്നു. ചൂത് കളിക്കാർക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുമ്പ് മഞ്ജിതയും ടീമും അവരെ കീഴടക്കി. അപ്പോഴേക്കും ബാക്കിയുള്ള പോലീസുകാരും സ്ഥലത്തെത്തി.

28 പേരെ അറസ്റ്റ് ചെയ്ത പോലീസ് സംഘം സങ്കേതത്തിൽ ഒന്നേകാൽ ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്‌. ഇവരുടെ തലവനെ പിടിക്കാനായി ശ്രമം തുടരുകയാണെന്നും ഉന്നത ഉദ്യോഗസ്ഥനുമായി ഓപ്പറേഷന്റെ ഓരോ ഘട്ടത്തിലും ബന്ധപ്പെട്ടിട്ടുണ്ടായിരുന്നുവെന്നും മഞ്ജിത് വൻസാര പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും