സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ശബരിമലയില്‍ സ്‌ത്രീ പ്രവേശനം തടയനാവില്ല: സുപ്രീംകോടതി

വിമന്‍ പോയിന്റ് ടീം

ശബരിമലയില്‍ സ്‌ത്രീ പ്രവേശനം തടയനാവില്ലെന്ന് സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ചിന്റെ പരാമര്‍ശം. ലിംഗസമത്വത്തിന് എതിരെയുള്ള ഭീഷണി കേസിനെ ഗൌരവകരമാക്കുന്നുവെന്ന് കോടതി പറഞ്ഞു. ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് പ്രഥമദൃഷ്ട്യാ ഭരണഘടനാപരമായി നിലനില്‍ക്കില്ല.
ആര്‍ത്തവം സ്‌ത്രീകളുടെ ശാരീരികാവസ്ഥയാണ്. അതിന്റെ പേരില്‍ പ്രവേശനം നിഷേധിക്കാനാവില്ല. ആചാരങ്ങള്‍ ഭരണഘടനയ്ക്ക് മുകളിലാണോ എന്നും സുപ്രിംകോടതി ചോദിച്ചു.
ജസ്റ്റിസുമാരായ ദീപക് മിശ്ര, കുര്യന്‍ ജോസഫ്, ഗോപാല്‍ ഗൌഡ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്. മതത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ ക്ഷേത്രങ്ങളില്‍ ഇത്തരം വിവേചനം എന്തുകൊണ്ട് നിലനില്‍ക്കുന്നു എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും