സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

പ​ച്ച​ക്ക​റി​ക​ളി​ൽ ​നി​ന്ന്​ ന​ദീ​റ സൃ​ഷ്​​ടി​ക്കു​ന്ന​ത്​ വി​സ്​​മ​യ ​രൂ​പ​ങ്ങ​ൾ

വിമെന്‍പോയിന്‍റ് ടീം

മനോഹരമായ ഒരു കലാരൂപമാണ് പച്ചക്കറി കാർവിങ്. പഴങ്ങളിലും പച്ചക്കറികളിലും കൊത്തുപണികൾ നടത്തി മനോഹരങ്ങളായ പൂക്കളും പൂക്കൂടകളും അരയന്നങ്ങളും ഒക്കെയുണ്ടാക്കുന്ന ഒരു കലാകാരി മസ്കത്തിലുണ്ട്- അസൈബയിൽ താമസിക്കുന്ന തൃശൂർ മാള സ്വദേശിനി നദീറ റഷീദ്. 
നദീറയുടെ കരവിരുതിൽനിന്ന് പിറവിയെടുത്ത മനോഹരങ്ങളായ പച്ചക്കറി അലങ്കാരങ്ങൾ മസ്കത്തിലെ മലയാളി കൂട്ടായ്മകളുടെ നിരവധി പരിപാടികളിൽ ഇതിനകം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 

30 വർഷത്തിലധികമായി മസ്കത്തിൽ കുടുംബസമേതം താമസിക്കുന്ന നദീറ 20 വർഷം മുമ്പാണ് വെജിറ്റബിൾ കാർവിങ് പഠിക്കുന്നത്. സമയം പോക്കിനായി പഠിച്ച മറ്റു കരകൗശല വിദ്യകളിൽ ഒന്നായ പച്ചക്കറി കാർവിങ്ങിനെ ഏതാനും വർഷം മുമ്പാണ് ഇവർ ഗൗരവമായി എടുക്കുന്നത്. കലാപരമായ കഴിവിനൊപ്പം നിരീക്ഷണ ബോധവും ആത്മസമർപ്പണവുമെല്ലാം വേണ്ട ഒന്നാണ് ഇൗ മേഖലയെന്ന് നദീറ പറയുന്നു. 

നിർമിക്കാൻ ഉദ്ദേശിക്കുന്നത് എന്താണോ അതിെൻറ രൂപവും ഭംഗിയുമെല്ലാം ആദ്യം മനസ്സിൽ കാണണം. തുടർന്ന് ഇതിന് അനുസരിച്ച രൂപത്തിലുള്ള പഴങ്ങളും പച്ചക്കറികളും തെരഞ്ഞെടുക്കുകയും വേണം. മണിക്കൂറുകൾ സമയമെടുക്കുമെന്നതിനാൽ ക്ഷമയും അത്യാവശ്യമാണ്. ഏതെങ്കിലും പരിപാടികൾക്ക് ക്ഷണം ലഭിച്ചാൽ പരിപാടി നടക്കുന്ന ദിവസത്തിലായിരിക്കും ഭൂരിപക്ഷം ജോലികളും ചെയ്യുക. 

എളുപ്പം കേടുവരാത്ത കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവ ഉപയോഗിച്ചുള്ള പൂക്കളൊക്കെയാകും തലേ ദിവസം തീർക്കുക. തുടർന്ന് ഇത് െഎസ് വെള്ളത്തിൽ ഇട്ടശേഷം  ഫ്രിഡ്ജിൽ വെക്കും. ഇന്ത്യൻ സോഷ്യൽ ക്ലബ്, മലബാർ അടുക്കള തുടങ്ങിയ കൂട്ടായ്മകളുടെ പരിപാടികളിൽ നദീറയുടെ പച്ചക്കറി അലങ്കാരങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇൗ കലാരൂപം പഠിക്കാൻ താൽപര്യമുള്ളവർക്കായി അസൈബയിലെ വീട്ടിൽ ക്ലാസുകളും സംഘടിപ്പിച്ചുവരുന്നുണ്ട്.

യൂട്യൂബിൽനിന്നും മറ്റും പുതിയ പുതിയ അറിവുകൾ പഠിച്ച് ഇൗ മേഖലയിൽ എപ്പോഴും അപ്ഡേറ്റ് ആയിരിക്കാനും നദീറ ശ്രദ്ധിച്ചുവരുന്നു. പച്ചക്കറി കാർവിങ്ങിന് പുറമെ മറ്റ് അലങ്കാരപ്പണികളിലും ഇവർ കൈവെച്ചിട്ടുണ്ട്. മെറ്റൽ എംപോസിങ്, വെൽവെറ്റ് എംപോസിങ്, കട്ട്ഗാസ് വർക്ക്, ഫാബ്രിക് വർക്ക്, ഒറിഗാമി, ഷുഗർ ക്രാഫ്റ്റ് തുടങ്ങി വിവിധ സേങ്കതങ്ങൾ ഉപയോഗിച്ച് തയാറാക്കിയ കലാരൂപങ്ങൾ വീട്ടിൽ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. 

മസ്കത്തിലെ ബിസിനസുകാരനായ ഭർത്താവ് പി.എം റഷീദ് നദീറയുടെ കലാജീവിതത്തിന് എല്ലാവിധ പിന്തുണയും നൽകുന്ന ഒരാളാണ്.റയൺ ഇൻറർനാഷനലിൽ ജോലി ചെയ്യുന്ന മകൾ റിംന പ്രഫഷനൽ ഫോേട്ടാഗ്രാഫർ കൂടിയാണ്. മകൻ റിസൽദാർ റഷീദ് കേരളത്തിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. ബാങ്ക് മസ്കത്തിൽ െഎ.ടി വിഭാഗത്തിൽ ജോലി ചെയ്യുന്ന അനീഷ് അഷ്റഫ് മരുമകനാണ്. 

കടപ്പാട്- മാധ്യമം


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും