സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

എന്നെ തടയാന്‍ നിങ്ങളാരാണ്​; സംഘപരിവാറിനോട്​​ മമത

വിമെന്‍പോയിന്‍റ് ടീം

താന്‍ ദുര്‍ഗ പുജയില്‍ പെങ്കടുക്കും, ഇൗദിലും പെങ്കടുക്കും, പള്ളിയിലും പോകും ആര്‍ക്കെങ്കിലും തന്നെ തടയാന്‍ സാധിക്കുമോയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പി നേതാവ് യോഗേഷ് വര്‍ഷ്നയുടെ വിവാദ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മമത.

നിരന്തരമായി തനിക്കെതിരെ മോശം പരമാര്‍ശങ്ങള്‍ അവര്‍ നടത്തിയിരുന്നു. അവര്‍ എത്രത്തോളം ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവോ അത്രത്തോളം താന്‍ കരുത്താര്‍ജിക്കുമെന്നും മുര്‍ഷിദാബാദില്‍ നടത്തിയ പൊതു റാലിയില്‍ മമത പറഞ്ഞു. നിങ്ങള്‍ ഏത്ര വേണമെങ്കിലും തന്നെ അപമാനിച്ചോളു അതെല്ലാം മറക്കാന്‍ താന്‍ ദൈവത്തോട് പ്രാര്‍ഥിക്കും. അവര്‍ പറയുന്നതെന്തെന്ന് അവര്‍ അറിയുന്നില്ലെന്നും മമത പറഞ്ഞു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തലവെട്ടിയെടുത്താല്‍ 11 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നാണ് ബി.ജെ.പി യുവ നേതാവ് യോഗേഷ് വര്‍ഷ്നെ പറഞ്ഞത്. ഹനുമാന്‍ ജയന്തിക്ക് ആഘോഷങ്ങളുടെ ഭാഗമായി ബിര്‍ഭുമില്‍ നടത്തിയ റാലിക്കിടെയാണ് ബംഗാളിലെ ബി.ജെ.പി യുവ മോര്‍ച്ച നേതാവ് വര്‍ഷ്നെ മമതയുടെ തലക്ക് വിലയിട്ടത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും