സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ സര്‍ക്കാര്‍ ജോലിയില്ല

വിമെന്‍പോയിന്‍റ് ടീം

രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നിഷേധിക്കാന്‍ ഒരുങ്ങി അസാം സര്‍ക്കാര്‍. ജനപ്പെരുപ്പം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിയമത്തിലാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത്. 

നിയമപ്രകാരമുള്ള വിവാഹപ്രായത്തിന് മുന്‍പ് വിവാഹം നടന്നവര്‍ക്കും സര്‍ക്കാര്‍ ജോലി നിഷേധിക്കാനാണ് അസാം സര്‍ക്കാരിന്റെ നീക്കം. നിയമപ്രകാരമുള്ള വിവാഹ പ്രായം ജനങ്ങള്‍ പിന്തുടരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാരിന്റെ നീക്കമെന്ന് അസാം ആരോഗ്യ മന്ത്രി ഹിമാന്ത ബിസ്വ പറയുന്നു. 

എന്നാല്‍ അസാമിലെ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലീം കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക ലക്ഷ്യമിട്ടാണ് അസാമിലെ ബിജെപി സര്‍ക്കാരിന്റെ നീക്കമെന്നാണ് ആരോപണം. ഈ മുസ്ലീം വിഭാഗക്കാര്‍ അനധികൃതമായി ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരാണെന്നാണ് ഭരണകക്ഷിയായ ബിജെപിയുടെ നിലപാട്. 

2011ലെ സെന്‍സെസ് പ്രകാരം അസാമില്‍ മുസ്ലീം ജനസംഖ്യ വര്‍ധിച്ചിരുന്നു. 2001ല്‍ 30.9 ശതമാനമായിരുന്നു മുസ്ലീം ജനസംഖ്യ 2011ല്‍ 34.2 ശതമാനമായിരുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും