സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മരിച്ചത് ഭര്‍ത്താവെന്നറിഞ്ഞു; എന്നിട്ടും സുപ്രീത് ആ വാര്‍ത്ത‍ വായിച്ചു

വിമെന്‍പോയിന്‍റ് ടീം

സ്വന്തം ഭര്‍ത്താവ് റോഡ് അപകടത്തില്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ടെലിവിഷനില്‍ ലൈവ് ആയി വായിക്കേണ്ടി അവസ്ഥയാണ് സുപ്രീത് കൌറിന്റെത്. ഛത്തീസ്ഗഡില്‍ നിന്നുള്ള സ്വകാര്യ വാര്‍ത്താചാനല്‍ ഐബിസി 24ന്റെ അവതാരക സുപ്രീത് കൗറാണ് (28) ഭര്‍ത്താവിന്റെ മരണവാര്‍ത്ത ശനിയാഴ്ച രാവിലെ ബ്രേക്കിംഗ് ന്യൂസായി അവതരിപ്പിച്ചത്. മഹാസമുന്ദ് ജില്ലയിലെ പിതാരയിലാണ് അപകടമുണ്ടായത്. അഞ്ച് യാത്രക്കാരില്‍ മൂന്ന് പേരാണ് മരണപ്പെട്ടത്,

ഒരു റിനോ ഡസ്റ്ററാണ് അപകടത്തില്‍ പെട്ടതെന്നും അഞ്ചു പേരുണ്ടായിരുന്ന കാറില്‍ ട്രക്ക് വന്നിടിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ തത്ക്ഷണം മരിച്ചെന്നുമായിരുന്നു വാര്‍ത്ത‍. പിന്നീട് ചാനലിന്റെ റിപ്പോര്‍ട്ടര്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയെങ്കിലും ആളുകളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ തന്റെ ഭര്‍ത്താവ് ആ സമയത്ത് നാല് സുഹൃത്തുക്കളോടൊപ്പം ആ പ്രദേശത്ത് കൂടി ഒരു റിനോ ഡസ്റ്ററില്‍ പോകുന്നുണ്ടായിരുന്നു എന്ന് സുപ്രീതിനറിയാം. ആ വാര്‍ത്ത വായിച്ചു കഴിഞ്ഞതോടെ അത് തന്റെ ഭര്‍ത്താവിന്റെ വാഹനം ആണെന്ന് സുപ്രീത് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ ആത്മസംയമനം കൈവിടാതെ 10 മിനിറ്റ് കൂടി നീണ്ട വാര്‍ത്ത വായിച്ചു പൂര്‍ത്തിയാക്കുകുയായിരുന്നു അവര്‍. അവര്‍ വാര്‍ത്ത വായിച്ചു കൊണ്ടിരിക്കെ തന്നെ ഇക്കാര്യം അറിഞ്ഞിരുന്നുവെന്നും എന്നാല്‍ സുപ്രിയയോട് പറയാന്‍ ധൈര്യമുണ്ടായില്ലെന്നും എഡിറ്റര്‍ പറയുന്നു. തുടര്‍ന്ന് വാര്‍ത്ത അവസാനിച്ച് ബന്ധുക്കളെ വിളിച്ചപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി സുപ്രീത് ‍തിരിച്ചറിയുന്നത്.

ഒമ്പതു കൊല്ലമായി ഛത്തീസ്ഗഡിലെ അറിയപ്പെടുന്ന ചാനലായ ഐബിസി 24-ല്‍ പ്രവര്‍ത്തിക്കുകയാണ് സുപ്രീത് കൗര്‍. ഭിലായ് സ്വദേശിയായ സുപ്രീത് കഴിഞ്ഞ വര്‍ഷമാണ് വിവാഹിതയായത്. ഭര്‍ത്താവ് ഹര്‍സദ് കവാഡെയ്‌ക്കൊപ്പം റായ്പൂരില്‍ താമസിച്ച് വരികയായിരുന്നു. ഒരു മകളുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും