സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഇതല്ല ഹിന്ദുമതം: സുഗതകുമാരി

വിമന്‍ പോയിന്റ് ടീം

വെടിക്കെട്ടും ആനയെഴുന്നള്ളത്തും നിരോധിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രശസ്ത കവി സുഗതകുമാരി പറഞ്ഞു. മനുഷ്യരുടെയും മൃഗങ്ങളുടെയും ദാരുണാന്ത്യങ്ങളില്‍ അവസാനിക്കുന്ന ഭ്രാന്തമായ ആഘോഷങ്ങള്‍ ഒരു മതത്തിനും യോജിച്ചതല്ല. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിന്റെ ദാരുണദൃശ്യങ്ങള്‍ കണ്ണില്‍ നില്‍ക്കുകയാണ്. ഒന്നിവിടെ പറയാനാഗ്രഹിക്കുന്നു, ഇതല്ല ഹിന്ദുമതം. ഹിന്ദുമതത്തില്‍ ഈശ്വരാരാധനയ്ക്ക് വെടിക്കെട്ടുകളും ആനയെഴുന്നള്ളത്തുകളും പോലെയുള്ള കോലാഹലങ്ങളൊന്നും വിധിച്ചിട്ടില്ല-സുഗതകുമാരി പറഞ്ഞു.
 
ഭക്തിയോടുകൂടി ക്ഷേത്രത്തില്‍ വന്ദിക്കുകയും നാമം ജപിക്കുകയും പ്രാര്‍ത്ഥിക്കുകയും ധ്യാനിക്കുകയും മുതലായവയാണ് ഭക്തന്മാര്‍ ചെയ്യേണ്ടത്. എല്ലാനിയമങ്ങളെയും ധിക്കരിച്ചുകൊണ്ടുള്ള ഈ വിധമുള്ള ഗുണ്ടായിസം ദേവസ്വംബോര്‍ഡ് എങ്ങനെ അനുവദിക്കുന്നുവെന്ന് മനസ്സിലാകുന്നില്ല - സുഗതകുമാരി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും