സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ആ റെക്കോര്‍ഡ് ഭേദിക്കപ്പെടും!!!

വിമെന്‍പോയിന്‍റ് ടീം

ലോകത്ത് ഏറ്റവും അധികം കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് ക്രിസ്ത്യന്‍ അമ്മമാരാണ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ പിന്തുടരുന്ന മതം ക്രിസ്തുമതം ആയതുകൊണ്ട് തന്നെ ആണിത്. എന്നാല്‍ ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറം എന്ത് സംഭവിക്കും? ക്രിസ്ത്യന്‍ അമ്മമാരുടെ പേരിലുള്ള ആ റെക്കോര്‍ഡ് ഭേദിക്കപ്പെടും എന്നാണ് ഗവേഷണ റിപ്പോര്‍ട്ട്. മുസ്ലീം സ്ത്രീകള്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രസവിക്കുക എന്നാണ് പറയുന്നത്. അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ ഫ്യൂ റിസെര്‍ച്ച് സെന്ററാണ് ഇങ്ങനെയൊരു പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇരുപത് വര്‍ഷത്തിനുള്ളില്‍ തന്നെ ഇത് സംഭവിക്കും എന്നാണ് പറയുന്നത്.

ക്രിസ്ത്യന്‍ അമ്മമ്മാരുടെ ഈ റെക്കോര്‍ഡ് 20 വര്‍ഷത്തിനുള്ളില്‍ മുസ്ലീം അമ്മമാര്‍ സ്വന്തമാക്കും എന്നാണ് ഫ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നത്. അതിന് പിന്നില്‍ മറ്റ് ചില കാര്യങ്ങളും ഉണ്ട്.ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ ഇപ്പോള്‍ മരണനിരക്ക് കൂടുതലാണെന്നാണ് പറയുന്നത്. ക്രിസ്ത്യന്‍ ജനവിഭാഗങ്ങളില്‍ പ്രായം കൂടിയവരുടെ എണ്ണം കൂടുതലാണ് എന്നത് തന്നെ കാരണം.എന്നാല്‍ ക്രിസ്ത്യന്‍ മതവിഭാഗത്തെ അപേക്ഷിച്ച് മുസ്ലീം മതവിശ്വാസികളുടെ എണ്ണത്തില്‍ ചെറുപ്പക്കാരാണ് കൂടൂതല്‍. ഗര്‍ഭധാരണ നിരക്കും കൂടുതലാണത്രെ.

2030 നും 2035 നും ഇടയില്‍ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ മുസ്ലീം കുട്ടികളായിരിക്കും കൂടുതല്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. 225 ദശലക്ഷം കുട്ടികള്‍. ക്രിസ്ത്യന്‍ കുട്ടികള്‍ 224 ദശലക്ഷം ആയിരിക്കും എന്നും ഫ്യൂ റിസെര്‍ച്ച് സെന്റര്‍ പറയുന്നു.നാല്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ജനിക്കുന്ന മുസ്ലീം കുട്ടികളുടേയും ക്രിസ്ത്യന്‍ കുട്ടികളുടേയും എണ്ണത്തില്‍ കൂടുതല്‍ അന്തരമുണ്ടായേക്കും. അറുപ്ത ദശലക്ഷത്തിന്റെ വ്യത്യാസം ഉണ്ടാകും എന്നാണ് കണക്ക്.മുസ്ലീം മതവിഭാഗം വലിയ വളര്‍ച്ചയിലാണ് എന്നാണ് മുമ്പ് പുറത്ത് വിട്ട പഠനം വ്യക്തമാക്കിയിരുന്നത്. ഇപ്പോഴിത് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും പറയുന്നു.2050 ആകുമ്പോഴേക്കും ലോക ജനസംഖ്യയില്‍ മുസ്ലീങ്ങളുടേയും ക്രിസ്ത്യാനികളുടേയും എണ്ണം തുല്യമാകും എന്ന ഒരു പഠനവും ഫ്യൂ റിസെര്‍ച്ച് സെന്റര്‍ നേരത്തെ പുറത്ത് വിട്ടിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും