സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മിഗ് - 29 പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിത

വിമെന്‍പോയിന്‍റ് ടീം

ഇരുപത്തിയൊന്നുകാരിയായ അയേഷ അസീസ് തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ്. റഷ്യയുടെ സോകൂള്‍ വ്യോമത്താവളത്തില്‍ വച്ച്‌ മിഗ് - 29 പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാവാന്‍ പോവുകയാണീ കാശ്മീരി പൈലറ്റ്.

സ്കൂള്‍ കാലഘട്ടത്തില്‍ ആരംഭിച്ചതാണ് പരിശീലനം. പതിനാറാം വയസില്‍ ബോംബേ ഫ്ലൈയിംഗ് ക്ലബില്‍ നിന്നും സ്റ്റുഡന്‍ഡ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി. 2012ല്‍ നാസയില്‍ സ്പേസ് ട്രെയിനിംഗ് കോഴ്സ് പൂര്‍ത്തിയാക്കി. തിരഞ്ഞെടുക്കപ്പെട്ട മൂന്ന് ഇന്ത്യക്കാരില്‍ ഒരാളായിരുന്നു അയേഷ. ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസാണ് അയേഷയുടെ പ്രചോദനം.

അയേഷയുടെ അമ്മ ജമ്മുകാശ്മീരിലെ ബാരാമുള്ള സ്വദേശിയാണ്.
അച്ഛന്‍ മുംബയ്ക്കാരനും. അയേഷയുടെ നേട്ടങ്ങളില്‍ തനിക്ക് അഭിമാനമുണ്ട്. അവര്‍ കൂടുതല്‍ ഉയരത്തിലെത്തണം. അവളാണെന്റെ പ്രചോദനമെന്നാണ് അയേഷയുടെ സഹോദരന്‍ അരീബ് പറയുന്നത്. 

'സ്വപ്നങ്ങളെ പിന്തുടരണം,​ ഒരു കാരണം കൊണ്ടും അതില്‍ തളരരുത്,​ ജീവിതത്തില്‍ ലക്ഷ്യങ്ങളുണ്ടാകണം. അവ നേടിയെടുക്കണം.'- കാശ്മീരി പെണ്‍കുട്ടികളോടായി അയേഷ പറ‍ഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും