സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഭാവനയുടെ ഈസ്റ്റീ പരസ്യം ശ്രദ്ധേയമാകുന്നു

വിമെന്‍പോയിന്‍റ് ടീം

ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുമ്പോള്‍ അതിന് മുന്‍പില്‍ പതറാതെ അതിനെ കരുത്തോടെ നേരിടാമെന്ന് തെളിയിച്ച വ്യക്തിയാണ് ഭാവന. സ്വന്തം ജീവിതത്തിലെ ദുരന്തങ്ങളെ ശക്തമായി നേരിടാന്‍ അവര്‍ക്ക് സാധിച്ചു.ഭാവന അഭിനയിച്ച ഈസ്റ്റിയുടെ പുതിയ പരസ്യമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

ജീവിതത്തിന് കടുപ്പമേറുമ്പോഴാണ് നമ്മള്‍ നമ്മുടെ ഉള്‍ക്കരുത്തിനെ തിരിച്ചറിയുന്നത്. നമ്മള്‍ കൂടുതല്‍ ശക്തരാകുന്നത്. ജീവിതത്തില്‍ പുതിയ വഴികള്‍ തെളിയുന്നത്. പ്രതിസന്ധികളുണ്ടാകും പക്ഷേ പുഞ്ചിരി മായരുത്- ഇതാണ് പരസ്യത്തിലെ വാചകങ്ങള്‍. വനിതകളുടെ ലോകത്ത് ഇത് മാറ്റത്തിന്റെ കാലമാണെന്നും പ്രതിബന്ധങ്ങളിലും പുഞ്ചിരി മായാതെ മുന്നോട്ടുള്ള പുതിയ വഴികള്‍ തേടുന്ന ആ നിശ്ചയ ദാര്‍ഢ്യത്തെ ഈസ്റ്റീ പ്രണമിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഈസ്റ്റീ തങ്ങളുടെ പുതിയ പരസ്യം ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പത്ത് ലക്ഷത്തോളം ആളുകള്‍ ഇതിനകം പരസ്യം കണ്ടുകഴിഞ്ഞു. അതിഗംഭീരമായ തിരിച്ചുവരവ് എന്നാണ് ഭാവനയുടെ ഈ പരസ്യത്തെ ആളുകള്‍ വിലയിരുത്തുന്നത്. പ്രതിസന്ധികള്‍ ഉണ്ടാകുമ്പോഴും പുഞ്ചിരിമായാതെ അതിനെ നേരിടാമെന്ന് ഭാവന തെളിയിക്കുകയാണ്. ഭാവന ലോകത്തിലെ ഓരോ സ്ത്രീകള്‍ക്കും അഭിമാനവും പ്രേരണയുമാണെന്നും ചിലര്‍ പ്രതികരിക്കുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും