സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഹിന്ദുസ്ഥാനി സംഗീതജ്ഞ കിശോരി അമോന്‍കര്‍ വിടവാങ്ങി

വിമെന്‍പോയിന്‍റ് ടീം

ഹിന്ദുസ്ഥാനി സംഗീതത്തില്‍ സ്വന്തമായ പാത വെട്ടിത്തുറന്ന പ്രമുഖ ഗായിക കിശോരി അമോന്‍കര്‍ വിട പറഞ്ഞു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് 84-ാം വയസില്‍ സെന്‍ട്രല്‍ മുംബെയില്‍ കുടുംബവീട്ടില്‍ വച്ചായിരുന്നു അന്ത്യം. പ്രമുഖ ഹിന്ദുസ്ഥാനി ഗായികയായിരുന്ന മോഗുബായ് കുര്‍ദിക്കറുടെ മകളായി 1932 ഏപ്രില്‍ പത്തിനാണ് കിശോരി ജനിച്ചത്.

ജയ്പൂര്‍ ഖരാനയുടെ രജതബിംബമായിരുന്ന അല്ലാദിയ ഖാന്‍ സാഹെബിന്റെ ശിഷ്യയായിരുന്നു അവര്‍. ഹിന്ദുസ്ഥാനി സംഗീതം സാധാരണക്കാരില്‍ എത്തിക്കുന്നതില്‍ സജീവമായ പങ്ക് വഹിച്ചു. ജയ്പൂര്‍ ഖരാനയുടെ ശൈലി നവീകരിക്കുന്നതിലും അവരുടെ സംഭാവന അതുല്യമായിന്നു. ജയ്പൂര്‍ ഖരാനയുടെ അടിസ്ഥാന ഘടകങ്ങള്‍ പിന്തുടരുമ്പോഴും മറ്റ് ഖരാനകളുടെ സ്വാധീനം അവരുടെ ആലാപനത്തിലുണ്ടായിരുന്നു. ജയ്പൂര്‍ ഖരാന ശൈലിയെ തന്റെതായ ശൈലിയില്‍ മാറ്റിയെഴുതിയതിന്റെ പേരില്‍ അവര്‍ ധാരാളം പ്രശംസയ്ക്കും അതോടൊപ്പം വിമര്‍ശനത്തിനും പാത്രമായി. 1987ല്‍ പത്മഭൂഷണും 2002ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അവരെ ആദരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും