സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബാങ്ക് കൊള്ളയടിക്കാന്‍ നടത്തിയ ശ്രമം വനിതാ ജീവനക്കാര്‍ പരാജയപ്പെടുത്തി

വിമെന്‍പോയിന്‍റ് ടീം

ബാങ്ക് കൊള്ളയടിക്കാന്‍ നടത്തിയ ശ്രമം വനിതാ ജീവനക്കാരുടെ സമയോചിത ഇടപെടല്‍ മൂലം പരാജയപ്പെട്ടു. ഗുഡ്ഗാവിലെ അപ്നാ ബസാറിന് സമീപമുള്ള ഐസിഐസിഐ ബാങ്കിന്റെ ബ്രാഞ്ചിലാണ് കഴിഞ്ഞയാഴ്ച കവര്‍ച്ചാ ശ്രമം നടന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോളാണ് പുറത്തു വന്നത്.

തോക്കുധാരികളായ രണ്ട്പേരാണ് ബാങ്ക് കൊള്ളയടിക്കാനെത്തിയത്. സംഭവം നടക്കുമ്ബോള്‍ കാഷ് സെക്ഷനില്‍ രണ്ട് വനിതാ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. തോക്കു ചൂണ്ടിയെത്തിയ ഒരാള്‍ ഇവരെ മര്‍ദ്ദിക്കുകയും ബാങ്കിലെ മുഴുവന്‍ പണവും ഇവരുടെ കൈവശമുള്ള ബാഗിലേക്ക് ഇടാന്‍ ആക്രോശിക്കുകയുമായിരുന്നു.
ഇതിനിടെ വനിതാ ജീവനക്കാരിലൊരാള്‍ ബാങ്കിലെ എമര്‍ജെന്‍സി അലാം ഓണാക്കുകയും ശബ്ദം കേട്ട് ബാങ്കിലെ മറ്റ് ജീവനക്കാര്‍ ഓടിയെത്തി മോഷ്ടാക്കളെ കീഴടക്കുകയുമായിരുന്നു.ഇവരെ പിന്നീട് പോലീസിന് കൈമാറി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും