സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീകള്‍ രണ്ടാം തരം പൗരന്‍മാരാണ്ഃ വിദ്യാബാലന്‍

വിമെന്‍പോയിന്‍റ് ടീം

സ്ത്രീകള്‍ രണ്ടാം തരം പൗരന്‍മാരാണെന്നും ഇന്നും പുരുഷ കേന്ദ്രീകൃത സമൂഹമാണിവിടെ നിലനില്‍ക്കുന്നുന്നതെന്നും ബോളിവുഡ് നടി വിദ്യാബാലന്‍.തന്റെ ഏറ്റവും പുതിയ ചിത്രമായ ബീഗം ജാനിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വിദ്യാബാലന്‍. ചടങ്ങില്‍ നടിയോടൊപ്പം ബീഗം ജാന്‍ സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജിയും പങ്കെടുത്തു.

ചിത്രത്തില്‍ തന്റെ കഥാപാത്രത്തെ സംബന്ധിച്ചുള്ള മറുപടിയിലാണ് രാജ്യത്തെ സ്ത്രീകളുടെ പദവിക്ക് യാതൊരു മാറ്റവും വന്നില്ലെന്ന അഭിപ്രായം വിദ്യാ ബാലന്‍ വ്യക്തമാക്കിയത്.

വേശ്യാലയം നടത്തിപ്പുകാരിയായാണ് ബീഗം ജാനില്‍ വിദ്യാ ബാലന്‍ എത്തുന്നത്. ഇന്ത്യ പാക് വിഭജനകാലത്ത് അതിര്‍ത്തിയിലായ ഒരു വേശ്യാലയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും