സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മരണപ്പെട്ട അധ്യാപികയ്ക്ക് ഇപ്പോഴും ശമ്പളം കിട്ടുന്നു!

വിമെന്‍പോയിന്‍റ് ടീം

2016 ൽ മരണപ്പെട്ട അധ്യാപികക്ക് ഇപ്പോഴും ശമ്പളം ലഭിക്കുന്നു. ഗായയിലെ മിൽകി സർക്കാർ പബ്ലിക് സ്‌കൂളിലെ രഞ്ജന കുമാരിക്കാണ് മരണ ശേഷവും വിദ്യാഭ്യാസ വകുപ്പ് ശമ്പളം നൽകുന്നത്.

2016 ഒക്ടോബറിൽ മരിച്ച ഇവർക്ക് നവംബർ, ഡിസംബർ, 2017 ജനുവരി എന്നീ മാസങ്ങളിലെ ശമ്പളം കൃത്യമായി അക്കൗണ്ടിൽ അയച്ച് കൊടുത്തിട്ടുണ്ട്. അതേസമയം ഇവരുടെ പേരിലുള്ള എ ടി എം കാർഡ് വഴി പണം ആരോ പിൻവലിക്കുന്നതായും കണ്ടെത്തി.

എന്നാൽ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി എം കുമാർ രവി പറഞ്ഞു. 'സർക്കാരിന്റെ പണം അനധികൃതമായി കൈ പറ്റുന്നത് നിയമ വിരുദ്ധമാണ്. അധ്യാപികയുടെ മരണ വിവരം അറിയില്ലായിരുന്നു. ഹെഡ് മാസ്റ്റർ സമർപ്പിച്ച രേഖ പ്രകാരം അധ്യാപിക അവധിയിലാണെന്നും ഇത് പ്രകാരമാണ് ശമ്പളം കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും