സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

എംഎം ഹസനെതിരെ ആഞ്ഞടിച്ച മിടുക്കി

വിമെന്‍പോയിന്‍റ് ടീം

യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യുവ മാധ്യമ ക്യാംപില്‍ വച്ച് ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് എം.എം ഹസനോട് അതേ വേദിയില്‍ തന്നെ, “അശുദ്ധിയാണെന്ന് പറയുന്നത് രക്തത്തിന്റെ പേരിലാണോ, ആർത്തവം ഉണ്ടാകുന്ന അവയവത്തിന്റെ പേരിലാണോ” എന്നു തിരിച്ചു ചോദിച്ച പെണ്‍കുട്ടിയാണ് ഹഫീഷ ടി.ബി. കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവണ്‍മെന്റ് കോളേജിലെ മൂന്നാം വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ഥി. 

സ്ത്രീത്വത്തെ അടിച്ചമർത്തുന്ന പരാമർശമായിരുന്നു മുതിർന്ന രാഷ്ട്രീയ നേതാവും കെ.പി.സി.സി. പ്രസിഡന്റുമായ എം.എം.ഹസ്സന്റെ ഭാഗത്ത് നിന്നുണ്ടായത്.
യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ നടത്തിയ യുവ മാധ്യമ ക്യാംപിന്റെ ‘മാധ്യമവും രാഷ്ട്രീയവും’ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം, ആർത്തവം അശുദ്ധിയാണ്, മുസ്ലീം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും ആർത്തവകാലത്ത് ആരാധനാലയങ്ങളിൽ പോകരുത് എന്നൊക്കെ അഭിപ്രായപ്പെട്ടത്.

ആ സമയത്ത് പ്രതികരിച്ചില്ലെങ്കിൽ പെണ്ണാണെന്ന് അഹങ്കരിക്കുന്നതിൽ അർത്ഥമില്ല എന്ന് തോന്നി. “സർ, ആർത്തവം ജൈവികമായ പ്രക്രിയയാണെന്നാണ് ഞാൻ വിചാരിക്കുന്നത്. അത് അശുദ്ധിയാണെന്ന് പറയുന്നത് രക്തത്തിന്റെ പേരിലാണോ, ആർത്തവം ഉണ്ടാകുന്ന അവയവത്തിന്റെ പേരിലാണോ” എന്നും “ആർത്തവം അശുദ്ധിയാണെങ്കിൽ സാറും ഞാനും ഉൾപ്പെടുന്ന മനുഷ്യസമൂഹം അശുദ്ധിയുടെ ഫലമല്ലേ സർ” എന്നും ചോദിച്ചപ്പോൾ അദ്ദേഹം ശരിക്കും ഒന്ന് പതറി.

പിന്നീട് ഇവിടെ നിലനിൽക്കുന്ന ആചാരങ്ങളെ കുറിച്ചാണ് താൻ പറഞ്ഞതെന്നും, ശേഷം മദ്യപിച്ച് ആരാധനാലയങ്ങളിൽ പോകുന്നതിനെ ആർത്തവകാലത്തെ വിലക്കിനോട് ഉപമിക്കുകയും ചെയ്തു അദ്ദേഹം. ഒടുവിൽ ആർത്തവ സമയത്ത് കുറേ രക്തം നഷ്ടപ്പെടുമ്പോൾ യാത്ര ചെയ്യാതെ വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും പറഞ്ഞ് അദ്ദേഹം തടിതപ്പി. ആർത്തവത്തെ അശുദ്ധിയാക്കിയതും പോരാഞ്ഞിട്ട് മദ്യപാനത്തോട് ഉപമിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ‘ധൈര്യം’ അപാരമാണ്. ഒരിക്കലും ഒരു രാഷ്ട്രീയ പ്രവർത്തകന്റെ പക്കൽ നിന്നു ഉണ്ടാകാൻ പാടില്ലാത്ത വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും