സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ

വിമെന്‍പോയിന്‍റ് ടീം

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍.പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമം പാസ്സാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്. നിയമസഭയുടെ മണ്‍സൂണ്‍ സെഷനില്‍ പുതിയ നിയമം പാസ്സാക്കുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നിയമസഭയില്‍ ബില്‍ പാസ്സാക്കിയ ശേഷം അംഗീകാരത്തിനായി രാഷ്ട്രപതിയ്ക്ക് അയച്ചുകൊടുക്കുമെന്ന് ചൗഹാന്‍ പറഞ്ഞു. മധ്യപ്രദേശ് പോലീസ് അക്കാദമിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ ആരെക്കാളും താഴെ അല്ലെന്നും മധ്യപ്രദേശ് പോലീസിലെ മൂന്നില്‍ ഒന്ന് ശതമാനം പോസ്റ്റുകളും സ്ത്രീകള്‍ക്ക് വേണ്ടി നീക്കി വെച്ചിരിക്കുകയാണെന്നും ചൗഹാന്‍ വ്യക്തമാക്കി.

വിപ്ലവകരമായ നിയമം വരുന്നു..!! Updated: Sun, Apr 2, 2017, 15:25 [IST] By: അനാമിക Subscribe to Oneindia Malayalam ഭോപ്പാല്‍: കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍.പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമം പാസ്സാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്. നിയമസഭയുടെ മണ്‍സൂണ്‍ സെഷനില്‍ പുതിയ നിയമം പാസ്സാക്കുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

സ്ത്രീകള്‍ ആരെക്കാളും താഴെ അല്ലെന്നും മധ്യപ്രദേശ് പോലീസിലെ മൂന്നില്‍ ഒന്ന് ശതമാനം പോസ്റ്റുകളും സ്ത്രീകള്‍ക്ക് വേണ്ടി നീക്കി വെച്ചിരിക്കുകയാണെന്നും ചൗഹാന്‍ വ്യക്തമാക്കി. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് തടവ് ശിക്ഷയല്ല, മരണശിക്ഷ തന്നെയാണ് ലഭിക്കേണ്ടത് എന്നും ശിവരാജ് സിംഗ് ചൗഹാന്‍ അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശ് മാതൃകയില്‍ മധ്യപ്രദേശിലും പൂവാല വിരുദ്ധ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്ത് അടക്കം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പശുവിനെ കൊല്ലുന്നവരെ തൂക്കിക്കൊല്ലാന്‍ നിയമം നിര്‍മ്മിക്കാന്‍ ആലോചിക്കുന്നതിനിടെയാണ് മധ്യപ്രദേശ് വിപ്ലവകരമായ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും