സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കുമാരപുരം ബിഎഡ് കോളേജില്‍ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യാശ്രമം

വിമെന്‍പോയിന്‍റ് ടീം

കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കുമാരപുരം ബിഎഡ് ട്രെയിനിങ് കോളേജില്‍ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യാശ്രമം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ ബിനിത, ആതിര എന്നിവരാണ് അദ്ധ്യാപകരുടെ ഇന്റേണല്‍ മാര്‍ക്കിന്റെ പേരിലുള്ള പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇന്നലെ ഉച്ചയോടെ കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടാന്‍ തുനിഞ്ഞ വിദ്യാര്‍ത്ഥികളെ സഹപാഠികള്‍ ചേര്‍ന്ന് പിന്തിരിപ്പിക്കുകയായിരുന്നു. സര്‍വ്വകലാശാല പരീക്ഷ എഴുതാന്‍ അര്‍ഹതയില്ലെന്ന് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് നിര്‍ബന്ധിച്ച് എഴുതി ഒപ്പിട്ടു വാങ്ങിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് കോളേജ് ചെയര്‍മാന്‍ ഷിഹാസ് പറഞ്ഞു.

ബിഎഡ് കോഴ്‌സില്‍ സിഇ മാര്‍ക്കിന് നിര്‍ണായക പ്രാധാന്യമാണുള്ളത്. അസൈന്‍മെന്റ്, സെമിനാര്‍, പ്രാക്ടിക്കല്‍, പ്രാക്ടിക്കം എന്നീ വിഭാഗങ്ങളിലാണ് ഇന്റേണല്‍ മാര്‍ക്കിടുന്നത്. മിനിമം ഇന്റേണല്‍ മാര്‍ക്കില്ലാതെ യുണിവേഴ്‌സിറ്റി പരീക്ഷ എഴുതാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികളുടെ റെക്കോഡ് ബുക്കില്‍ അദ്ധ്യാപകര്‍ ഒപ്പിട്ടാല്‍ മാത്രമേ യൂണിവേഴ്‌സിറ്റി മാര്‍ക്ക് നല്‍കുകയുള്ളൂ. ഈ അധികാരങ്ങളാണ് അദ്ധ്യാപകര്‍ ചൂഷണം ചെയ്യുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അസൈന്‍മെന്റുകള്‍ സമര്‍പ്പിച്ചാല്‍ മിനിമം മാര്‍ക്ക് നല്‍കണമെന്ന സര്‍വ്വകലാശാല നിര്‍ദ്ദേശമുണ്ട്. സിഇ ഇവാല്യുവേഷന് എത്തുന്ന കമ്മീഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹിച്ച മാര്‍ക്ക് നല്‍കുന്നില്ലെന്ന കാര്യം ചൂണ്ടിക്കാട്ടാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും