സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ഡി.​എ​ന്‍.​എ ഫ​ലം​വ​ന്നു; പി​താ​വ്​ ഫാ. ​റോ​ബി​ന്‍ വ​ട​ക്കും​ചേ​രി ത​ന്നെ

വിമെന്‍പോയിന്‍റ് ടീം

കൊട്ടിയൂരില്‍ 16കാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കിയ കേസില്‍ ഒന്നാം പ്രതിയായ ഫാ. റോബിന്‍ വടക്കുംചേരി തന്നെയാണ് നവജാത ശിശുവിെന്‍റ പിതാവെന്ന് ഡി.എന്‍.എ ഫലം. 16കാരിയായ വിദ്യാര്‍ഥിനിയാണ് അമ്മയെന്നും പരിശോധനയില്‍ വ്യക്തമായി. 

നവജാത ശിശുവിനെ മാറ്റി വൈദികനെ രക്ഷിക്കാന്‍ െപാലീസ് ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നതിനിടയിലാണ് ഡി.എന്‍.എ ഫലം വന്നത്.
തലശ്ശേരി ജില്ല അഡീഷനല്‍ സെഷന്‍സ് കോടതിയിലും കേസ് അന്വേഷിക്കുന്ന പേരാവൂര്‍ സര്‍ക്കിള്‍ സ്റ്റേഷനിലുമാണ് ഇതുസംബന്ധിച്ച്‌ തിരുവനന്തപുരത്തെ സംസ്ഥാന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചത്. കോടതിയുടെ അനുമതിയോടെയാണ് റോബിെന്‍റയും പെണ്‍കുട്ടിയുടെയും നവജാത ശിശുവിെന്‍റയും രക്തസാമ്ബിള്‍ ശേഖരിച്ച്‌ ഡി.എന്‍.എ പരിശോധനക്കയച്ചത്.
നവജാതശിശുവിനെ വൈദികെന്‍റ നിര്‍ദേശപ്രകാരം വയനാട് വൈത്തിരിയിലെ അനാഥമന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്ന് നവജാത ശിശുവിനെ മാറ്റി വേറെ ശിശുവിനെ എത്തിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, പേരാവൂര്‍ എസ്.ഐ പി.കെ. ദാസ് അനാഥമന്ദിരത്തിലെത്തി കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത് സര്‍ക്കാറിെന്‍റ നിയന്ത്രണത്തിലുള്ള കണ്ണൂര്‍ പട്ടുവത്തെ അനാഥമന്ദിരത്തില്‍ െപാലീസ് സംരക്ഷണയിലാക്കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സി.ഐ എന്‍. സുനില്‍ കുമാറിെന്‍റ നേതൃത്വത്തില്‍ എത്രയുംവേഗം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഒരുമാസം കൊണ്ടാണ് അന്വേഷണസംഘം പ്രതിചേര്‍ക്കപ്പെട്ട മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തത്. അതേസമയം, കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ കഴിയുന്ന റോബിെന്‍റ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും