സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുത്തലാഖ് വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

വിമെന്‍പോയിന്‍റ് ടീം

മുത്തലാഖ് മുസ്ലീം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. മെയ് 11 മുതല്‍ 19 വരെ ഹര്‍ജിയില്‍ വാദം കേള്‍ക്കും. 
വേനല്‍ക്കാല അവധിക്ക് മുന്‍പ് ഹര്‍ജി പരിഗണിക്കണമെന്ന കേള്‍ക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ വാദം അംഗീകരിക്കാതെയാണ് ഹര്‍ജി മെയ് 11 ലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്.

ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാറിന്റെ നേതൃത്വത്തിലുളള ബെഞ്ചിന്റെതാണ് ഉത്തരവ്.
മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ അസാധുവാണെന്ന് ഭരണഘടനയുടെ 13ാം വകുപ്പ് പറയുന്നുണ്ട്. ഇത് പ്രകാരം മുത്തലാഖ് വിഷയം നിയമത്തിന്റെ പരിധിയില്‍ വരുന്നതാണോയെന്നതടക്കമുളള കാര്യങ്ങളാണ് കോടതി പരിഗണിക്കുന്നത്. മുത്തലാക്കും, ബഹുഭാര്യാത്വവും ഭരണഘടനയുടെ സംരക്ഷണം ലഭിക്കുന്ന സംഗതികളാണോയെന്നും കോടതി പരിശോധിക്കും.

മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ അസാധുവാണെന്ന് വ്യക്തമാക്കുന്നതാണ് 13ാം വകുപ്പ്. വ്യകതിനിയമങ്ങള്‍ ഈ വകുപ്പിന്റെ പരിധിയില്‍ വരുമോയെന്നാതാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് മുസ്ലീം വ്യക്തി നിയമബോര്‍ഡ് ഉള്‍പ്പെടെയുളള കക്ഷികളോട് നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും