സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

'മൂന്നാം കാലുമായി'പെണ്‍കുഞ്ഞ് ജനിച്ചു

വിമെന്‍പോയിന്‍റ് ടീം

തെലങ്കാനയിലെ വാറങ്കല്‍ കഞ്ചന്‍പള്ളി ഗ്രാമത്തിലെ ശ്രീലത ജന്മം നല്‍കിയ കുഞ്ഞിന് മൂന്ന് കാലുകളുള്ളത് കൗതുകമായിരിക്കുന്നത്. സാധാരണയുള്ള ഇരുകാലുകള്‍ക്കുമിടയിലായാണ് ഈ പെണ്‍കുഞ്ഞിന് മൂന്നാമതൊരു കാലുകൂടിയുള്ളത്. കൂടുതല്‍ ചികിത്സയ്ക്കായി കുട്ടിയെ ഹൈദരാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

തെലങ്കാനയിലെ ജങ്കോണ്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാണ് വാറങ്കല്‍ കഞ്ചന്‍പള്ളി സ്വദേശിനിയായ ശ്രീലത മൂന്ന് കാലുള്ള പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.മൂന്നു കാലുകളുമായി ജനിച്ച കുഞ്ഞിന് മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നും, പൂര്‍ണ ആരോഗ്യവതിയാണെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ജനിച്ച സമയം മുതല്‍ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിന്റെ ഇടുപ്പിന്റെ ഭാഗത്തു നിന്നുമാണ് കാലു പോലെയുള്ള അവയവം പുറത്തേക്ക് വളര്‍ന്നിരിക്കുന്നത്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിച്ചിട്ടില്ലെങ്കിലും ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായും ഒഴിവാക്കാനാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അമ്മയെയും കുഞ്ഞിനെും വിദഗ്ദ ചികിത്സയ്ക്കായി ഹൈദരാബാദിലെ നിലോഫര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിന്റെ അവയവം ഒഴിവാക്കാനായി പ്രത്യേക ശസ്ത്രക്രിയ ഉടന്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും