സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിതയെ ഒഴിവാക്കിയതിനെതിരെ കര്‍ണാടക സര്‍ക്കാര്‍

വിമെന്‍പോയിന്‍റ് ടീം

അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ കുറ്റം വിധിക്കണമെന്ന് സുപ്രീം കോടതിയില്‍ കര്‍ണാടക സര്‍ക്കാര്‍. വിധി വരുന്ന സമയത്ത് ജയലളിത അന്തരിച്ചുവെന്ന കാരണത്താല്‍ കുറ്റം വിധിക്കാതെ 'വിടുതല്‍' നല്‍കിയതിനെ ചോദ്യം ചെയ്താണ് കര്‍ണാട സുപ്രീം കോടതിയെ സമീപിച്ചത്. ജയലളിതയ്‌ക്കെതിരായി പ്രായോഗികമായ ശിക്ഷാ നടപടികള്‍ തുടരണമെന്നും ആവശ്യപ്പെട്ടു. ജയലളിതയെ ഒഴിവാക്കി മറ്റ് പ്രതികള്‍ക്ക് മാത്രം ശിക്ഷ വിധിച്ചതിനെ 'നീതിന്യായ ചരിത്രത്തിലെ വലിയ പിഴവെന്നാണ്' കര്‍ണാടക വിശേഷിപ്പിച്ചത്.

ക്രിമിനല്‍ അഴിമതിയാണ് പൊതുപ്രവര്‍ത്തകര്‍ അനധികൃത സ്വത്ത് സമ്പാദിച്ചാലെന്നും കുറ്റത്തില്‍ നിന്നും ഏതെങ്കിലും കാരണത്താല്‍ ഒഴിവാക്കുന്നത് ഭരണഘടനയിലും സുപ്രീം കോടതി വിധികളിലും ഇന്ന് വരെയുണ്ടായിട്ടില്ലെന്നും അതിനാല്‍ ജയലളിതയ്‌ക്കെതിരെ നടപടി ഒഴിവാക്കുന്ന തരത്തിലുള്ള വിധി അബദ്ധമാണെന്നും കര്‍ണാടക വാദിക്കുന്നു.
ശിക്ഷ വിധിക്കുന്നതും തുടര്‍ നടപടികളും ഒഴിവാക്കിയാല്‍ 100 കോടി രൂപ പിഴവിധിച്ചത് ഈടാക്കാനാവില്ലെന്നും കര്‍ണാടക ചൂണ്ടികാണിക്കുന്നു. അനധികൃത സ്വത്ത് സമ്പാദനത്തില്‍ ജയലളിതയ്ക്ക് കീഴ്‌ക്കോടതി 100 കോടി പിഴവിധിച്ചിരുന്നു. മറ്റുള്ളവരുടെ ശിക്ഷയില്‍ കീഴ്‌ക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി ജയലളിത മരിച്ചതിനാല്‍ അവരുടെ ശിക്ഷയുടെ കാര്യം വിധിന്യായത്തില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും