സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഭഗവത് ഗീത പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആറു വയസ്സുകാരി മുസ്ലിം പെൺകുട്ടി

വിമെന്‍പോയിന്‍റ് ടീം

ഹിന്ദു മത വിശ്വ ഗ്രന്ഥമായ ഭഗവത് ഗീത പാരായണ മത്സരത്തിൽ ആറ് വയസ്സുകാരി മുസ്ലിം പെൺകുട്ടി ഒന്നാം സ്ഥാനം നേടി. ശോഭനീയ ശിക്ഷാശ്രമ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ഫിർദൗസ് ആണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. കേന്ദ്രപ്പാറയിൽ നടന്ന സബ് ജൂനിയർ കുട്ടികളുടെ ഭഗവത് ഗീത പാരായണ മത്സരത്തിലായിരുന്നു ഫിർദൗസിന്റെ മിന്നുന്ന ജയം.

മത്സരത്തിനുള്ള അപേക്ഷയിൽ ഒരു മുസ്ലിം പെൺകുട്ടിയുടെ പേര് ശ്രദ്ധിച്ച വിധി കർത്താക്കൾ കുട്ടിയുടെ മാതാവുമായി സംസാരിച്ചപ്പോൾ വൻ പ്രോത്സഹാനമാണ് ഫിർദൗസിന്റെ മാതാവ് ആരിഫ ബീവി നൽകിയതെന്ന് വിധി കർത്താക്കളിൽ ഒരാളായ അക്ഷയ പാനി പറഞ്ഞു.46 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ശ്ലോകത്തിലുള്ള അറിവ്, പാരായണ ശൈലി, ശബ്ദം, പാരായണം ചെയ്യുമ്പോഴുള്ള ഭാവം, പ്രേക്ഷകരുടെ അഭിപ്രായം എന്നിവ പരിഗണിച്ചാണ് വിധി നിർണയിക്കുന്നത്. ഫിർദൗസിന് നൂറിൽ 97.5 മാർക്ക് ലഭിച്ചതായി പാനി വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും