സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ടെക്‌നോപാർക്കിൽ വനിതാ ഹെൽപ് ഡെസ്‌ക്

വിമെന്‍പോയിന്‍റ് ടീം

ടെക്‌നോപാർക്കിൽ വനിതാ ഹെൽപ് ഡെസ്‌ക് പ്രവർത്തനം തുടങ്ങി . ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരികസംഘടന ആയ പ്രതിധ്വനിയുടെ വനിതാ ഫോറത്തിന്റെ ദീർഘ നാളത്തെആവശ്യമായിരുന്നു സഫലമായത്. ഒരു വനിതാ ഹെൽപ് ഡെസ്‌ക്കുംവനിതാ പോലീസ് ഓഫീസറുടെ സേവനവും പ്രതിധ്വനി ദീർഘനാളായിഉന്നയിക്കുന്ന ആവശ്യങ്ങളാണ്. ഇൻഫോസിസിലെ പെൺകുട്ടി രസീലയുടെമരണത്തെ തുടർന്ന് ടെക്‌നോപാർക്കിനകത്തു റാലി നടന്നപ്പോഴും അതിനെതുടർന്ന് പോലീസ് സുരക്ഷ മീറ്റിംഗ് വിളിച്ചപ്പോഴും വനിതാ ഹെൽപ്ഡെസ്‌ക് എന്ന ആവശ്യം ശക്തമായിരുന്നു.

രണ്ടു വർഷം മുൻപ് ഒരു പോലീസ് ഹെൽപ് ഡെസ്‌ക് തുടങ്ങിയെങ്കിലുംഒരു ബോർഡുപോലുമില്ലാതെ യാണ് ഇവിടെ പോലീസ് ഹെൽപ് ഡെസ്‌ക്പ്രവർത്തിച്ചിരുന്നത്. ടെക്‌നോപാർക്ക് മെയിൻ ഗേറ്റിൽ വലതു വശത്തുള്ളകെട്ടിടത്തിലാണ് വനിതാ ഹെൽപ് ഡെസ്‌ക് തുടങ്ങിയത്. രാവിലെ 8 മുതൽവൈകുന്നേരം 8 വരെ രണ്ടു വനിതാ പോലീസുകാർ ഇവിടെ ഉണ്ടാകും.വനിതാ ജീവനക്കാർക്ക് എന്തെങ്കിലും പരാതിയോ നിർദ്ദേശങ്ങളോ ഇവരെഏൽപ്പിക്കാവുന്നതാണ്. എല്ലാവരും കാണുന്ന രീതിയിൽ മെയിൻ ഗേറ്റിൽ വനിതാ പോലീസ് ഹെൽപ് ഡെസ്‌കിന്റെ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ടെക്‌നോപാർക്ക് മേഖലയിൽ പുരുഷ പൊലീസിൻറെബൈക്കിലും ജീപ്പിലുമുള്ള പട്രോളിങ്ങും ഉണ്ടാകും എന്ന് അസിസ്റ്റൻറ്കമ്മീഷണർ  പ്രമോദ് കുമാർ അറിയിച്ചിട്ടുണ്ട് .ടി സി എസ് കമ്പനി ആണ് വനിതാ ഹെൽപ് ഡെസ്‌കിന്റെ ക്യാബിൻസജ്ജീകരിച്ചു നൽകിയത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും