സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ജിഷ വധക്കേസില്‍ രഹസ്യവിചാരണ

വിമെന്‍പോയിന്‍റ് ടീം

ജിഷ വധക്കേസില്‍ രഹസ്യ വിചാരണ നടത്താന്‍ കോടതി തീരുമാനം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് തീരുമാനം. വിചാരണ നടപടികള്‍ തുടങ്ങുന്നതിനു മുന്നോടിയായി കേസ് പരിഗണിച്ചപ്പോഴാണ് രഹസ്യ വിചാരണക്ക് തീരുമാനിച്ചത്. രഹസ്യ വിചാരണക്കെതിരെ പ്രതിഭാഗം ഉന്നയിച്ച എതിര്‍പ്പ് കോടതി അനുവദിച്ചില്ല. ഏപ്രില്‍  അഞ്ചുവരെയാണ് കേസില്‍  ഒന്നാംഘട്ട വിചാരണ.  21 സാക്ഷികളെയാണ് ഈ ഘട്ടത്തില്‍ വിസ്തരിക്കുക. കേസിലെ ഒന്നാംസാക്ഷിയായ പഞ്ചായത്തംഗത്തെ തിങ്കളാഴ്ച  വിസ്തരിക്കും. 

ജിഷയുടെ അമ്മയും രണ്ടാം സാക്ഷിയുമായ രാജേശ്വരിയുടെ വിസ്താരം നാളെയാണ്.  2016 ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ഥിനിയായ ജിഷയെ പീഡനത്തിനിരയായി പെരുമ്പാവൂരിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെടുന്നത്. കേസില്‍ അന്യസംസ്ഥാനക്കാരനായ അമീറുല്‍ ഇസ്ലാമാണ് അറസ്റ്റിലായത്.

വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പട്ടികവര്‍ഗ പീഡന നിരോധന നിയമം അടക്കമുള്ളവ ചുമത്തിയിട്ടുള്ളതിനാലാണ് കേസിന്റെ വിചാരണ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും