സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഹോളി ആഘോഷദിനത്തില്‍ പുറത്തിറങ്ങുന്നില്‍ നിന്നും ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക്

വിമെന്‍പോയിന്‍റ് ടീം

ഹോളി ആഘോഷദിനത്തില്‍ പുറത്തിറങ്ങുന്നില്‍ നിന്നും ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഡല്‍ഹി യൂണിവേഴ്‌സിറ്റി അധികൃതരുടെ വിലക്ക്. തീരുമാനം അസംബന്ധമാണെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. വിലക്ക് വിദ്യാര്‍ത്ഥികളുടെ നന്മക്ക് വേണ്ടിയാണെന്ന് യൂണിവേഴ്‌സിറ്റിയുടെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ് ഹൗസ് ഫോര്‍ വിമന്‍ ഹോസ്റ്റല്‍ അധികൃതര്‍ അറിയിച്ചു.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ തന്നെ മേഘ്ദൂത് ഹോസ്റ്റല്‍ അധികൃതരും സമാനരീതിയിലുള്ള നോട്ടീസ് പുറത്തുവിട്ടു. മാര്‍ച്ച് 13 രാവിലെ ആറ് മണി മുതല്‍ വൈകിട്ട് അഞ്ചര വരെ പ്രധാന കവാടം അടച്ചിടുമെന്ന് നോട്ടീസില്‍ അറിയിപ്പു നല്‍കി. ഹോളിയിലെ വിശിഷ്ട പാനീയമായ 'താണ്ടൈ' ആണെന്ന പേരില്‍ ആരും മയക്കുമരുന്ന് കഴിക്കരുതെന്നും നോട്ടീസില്‍ കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുള്ള ലിംഗവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കൂട്ടായ്മയായ 'പിന്‍ജ്ര ടോഡ്' വിലക്കിനെതിരെ രംഗത്തെത്തി.

കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ഹോളിയോട് അനുബന്ധിച്ച് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഹോസ്റ്റലുകള്‍ അടച്ചിടണമെന്നും വിദ്യാര്‍ത്ഥികളുടെ 'ഹോര്‍മോണ്‍ പൊട്ടിത്തെറി'യില്‍ നിന്നും അവരെത്തന്നെ രക്ഷിക്കണമെന്നും മനേകാ ഗാന്ധി പറഞ്ഞിരുന്നു. പരാമര്‍ത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച്ച കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും