സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നീതിക്കായുള്ള പോരാട്ടത്തില്‍ മിഷേലിന്റെ കുടുംബം

വിമെന്‍പോയിന്‍റ് ടീം

ഇലഞ്ഞി പെരിയപ്പുറം സ്വദേശിയായ മിഷേല്‍ ഷാജി (18) യുടെ മൃതദേഹം എറണാകുളം വാര്‍ഫിന് സമീപത്തുനിന്ന് കായലില്‍ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയുടേത് ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും അതിന് സാധ്യതയില്ലെന്ന് വീട്ടുകാരും സുഹൃത്തുക്കളും ഉറപ്പിച്ച് പറയുന്നു. മൃതദേഹം കണ്ടെത്തിയതിന് തലേന്നാണ് മിഷേലിനെ കാണാതായത്. അന്ന് വൈകിട്ട് കലൂര്‍ നൊവേന പള്ളിയില്‍ പോയ മിഷേല്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് താമസിച്ചിരുന്ന ഹോസ്റ്റലിലെ അധികൃതരാണ് വിവരം വീട്ടില്‍ അറിയിച്ചത്. പള്ളിയുടെ സമീപത്തെ ക്യാമറയില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ പെണ്‍കുട്ടി 5.37ന് പള്ളിയില്‍ കയറുന്നതിന്റെയും 6.12ന് തിരിച്ചിറങ്ങുന്നതിന്റെയും ദൃശ്യങ്ങളുണ്ട്. തിരിച്ചിറങ്ങുന്ന സമയത്ത് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ നിരീക്ഷിക്കുന്നതും കാണാം.മൃതദേഹത്തില്‍ പരിക്കേറ്റതിന്റെയോ അക്രമിക്കപ്പെട്ടതിന്റെയോ തെളിവുകളൊന്നുമുണ്ടായിരുന്നില്ല. ഒരു യുവാവ് പ്രണയാഭ്യര്‍ഥനയുമായി പെണ്‍കുട്ടിക്ക് പിന്നാലെ നടന്നിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. വിശദമായ ഫൊറന്‍സിക് റിപ്പോര്‍ട്ട് അടുത്തദിവസം ലഭിക്കുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും