സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശസ്ത്രക്രിയക്ക് മുമ്പ് തന്നെ 120 കിലോ ഭാരം കുറച്ചു

വിമെന്‍പോയിന്‍റ് ടീം

അമിതഭാരം കൊണ്ട് ദുരിതമനുഭവിക്കുന്ന ഈജിപ്ഷ്യന്‍ വനിത ഇമാന്‍ വണ്ണം കുറയ്ക്കല്‍ ചികിത്സയ്ക്കായി മുംബൈയിലേക്കു പറന്നത്. മുപ്പത്തിയാറുകാരിയായ ഇമാന്റെ ഭാരം അഞ്ഞൂറു കിലോ ആയിരുന്നു. പുതിയ വിശേഷം അതൊന്നുമല്ല ഭാരത്താല്‍ ജീവിതം തന്നെ ഇരുട്ടിലായ ഇമാന്‍ ശസ്ത്രക്രിയക്ക് മുമ്പ് തന്നെ ഒരു മാസം കൊണ്ട് 120 കിലോ കുറച്ചിരിക്കുന്നു.
ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പെണ്‍കുട്ടി എന്നറിയപ്പെടുന്ന ഇമാന്‍ കഴിഞ്ഞ 25 വര്‍ഷമായി തന്റെ അമിതഭാരം മൂലം വീടിനു പുറം കണ്ടിട്ടില്ല. നേരത്തെ നിരവധി ഡോക്ടര്‍മാര്‍ ഇമാന്റെ കാര്യത്തില്‍ പ്രതീക്ഷയില്ലെന്ന് അറിയിച്ചതായിരുന്നു. നിലവില്‍, ചികിത്സയിലൂടെ തന്നെ 100 കിലോയിലധികം ഭാരം കുറച്ചെങ്കിലും ബാരിയാട്രിക് ശസ്ത്രക്രിയ നടത്തുന്നതിന്റെ ആവശ്യകത തള്ളികളഞ്ഞിട്ടില്ലെന്നും അവരുടെ ജീന്‍ ടെസ്റ്റിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഓപ്പറേഷന്‍ തിയ്യേറ്ററില്‍ പ്രവേശിപ്പിക്കാനായി ഇമാന് വണ്ണം കുറയ്‌ക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ സഹായം ആവശ്യമില്ലാതെ ഇപ്പോള്‍ അഇമാന് ബെഡില്‍ ഇരിക്കാനും കഴിയും. വര്‍ഷങ്ങളായി സമാധാനമായി ഉറങ്ങാന്‍ കഴിയാതിരുന്ന ഇമാന് ഇപ്പോള്‍ എട്ടുമണിക്കൂറോളം സുഖമായി ഉറങ്ങാന്‍ കഴിയാതിരുന്ന ഇമാന് ഇപ്പോള്‍ എട്ടുമണിക്കൂറോളം സുഖമായി ഉറങ്ങാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സെയ്ഫി ഹോസ്പിറ്റലില്‍ ഡോക്ടര്‍ മുഫാസല്‍ ലക്ഡാവാലയുടെ നേതൃത്വത്തിലാണ് ഇമാന് ചികിത്സ നല്‍കുന്നത്. സ്ലീപ് അപ്നിയ, ഹേപോതൈറോയ്ഡ്, ഡയബറ്റിസ്, ഹൈപ്പര്‍ടെന്‍ഷന്‍, വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍,പൊണ്ണത്തടി എന്നിവയ്‌ക്കെല്ലാമാണ് ഇമാനു ചികിത്സ നല്‍കുന്നത്. ഒപ്പം പ്രോട്ടീന്‍ ഡയറ്റുമുണ്ട്. അമിതവണ്ണക്കാരെ ചികിത്സിച്ചു ഭേദമാക്കിയതില്‍ മുന്‍പന്തിയിലാണ് ഡോക്ടര്‍ ലക്ഡാവാലയുടെ സ്ഥാനം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും